Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]
ഇല്ല, അവളുടെ അപ്പോഴത്തെ ഭാവം എനിക്ക് ഉത്തരമില്ലാത്ത ഒരു പ്രഹേളികയായി.
എല്ലാത്തിനും ഒടുവിൽ എന്റെ കയ്യിൽ അവർ ഒരു പേപ്പർ തന്നു . പതിനഞ്ചു ദിവസത്തെ സസ്പെൻഷനാണ് ആ അടിച്ചു കിട്ടിയത്. പ്രണയത്തിന് ഇപ്പൊ അതാണ് ശിക്ഷ, അല്ലേലും എന്നെ ഡിസ്മിസ് ചെയ്യാൻ ആ പ്രിൻസിപ്പലിനോ മാനേജ്മെന്റിനോ പറ്റില്ല. അങ്ങനെ ചെയ്താൽ ആ കോളജിന്റെ ആകെക്കൂടെയുള്ള റാങ്ക് പ്രതീക്ഷ ഇല്ലാതാവും, അതോടെ അടുത്ത വർഷത്തെ ലക്ഷങ്ങളുടെ ഡൊണേഷൻ അവര്‍ക്കും ഇല്ലാതാവും, അതവർക്കറിയാം. അത് മാത്രമാണ് മാനേജ്മെന്റ് എന്നോട് കാണിച്ച ദേയയുടെ കാരണം, അല്ലെ ആ അഭിയെ പോലെ ഞാനും ഇപ്പൊ കോളജിനു പുറത്തയേനെ. ടെക്നിക്കലി ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ക്ലാസില്ല. സ്റ്റഡിലീവ് കഴിഞ്ഞു വന്ന് സെമസ്റ്റർ പരീക്ഷ എഴുതണം. അത് ഏതായാലും അൽപ്പം ആശ്വാസമായി .
അതിനിടയിൽ ഞങ്ങളുടെ വീട്ടിൽ നിന്നും വീട്ടുകാരെ കോളജിലേക്ക് വിളിപ്പിച്ചു വരുത്തി, എന്റെയും അവളുടെയും വീട്ടിൽ നിന്നും ഞങ്ങളുടെ അമ്മമാരാണ് വന്നത്. അവരുടെ മുൻപിൽവെച്ച് വീണ്ടും ചോദ്യം ചെയ്യൽ, അവിടെയും അവൾ വെറും വിക്റ്റിമും ഞാൻ തീർത്തും കുറ്റകാരനും, പക്ഷേ എന്തോ സാനി അവിടെ ഇല്ലാത്തോണ്ടാവും ചോദ്യങ്ങൾക്കൊന്നും അത്ര മൂർച്ചയില്ല.
ഇതിപ്പോ കോളജിൽ വന്നെങ്കിലും എന്റെ വീട്ടുകാർക്കും കാര്യങ്ങളുടെ ശെരിക്കുള്ള കിടപ്പുവശം അറിയില്ല. ഞങ്ങൾ രണ്ടും പൂട്ടി ഇട്ടിരുന്ന ആ ബിൽഡിങ്ങിൽ ക്ലാസുകട്ട് ചെയ്തു പോയിരുന്നു എന്തോ ഒപ്പിച്ചുവെച്ചു, അത് ഒരു മിസ്സ് കണ്ടു അങ്ങനെയാണ് വിളിപ്പിച്ചത് അത്രമാത്രമേ കോളജിൽ ഭാഗത്തു നിന്നും പറഞ്ഞിരിക്കുന്നത്. കൂടുതൽ പറയാൻ ശെരിക്കും തെളിവോ പരാതിയോ അവരുടെ പക്ഷത്തും ഇല്ലല്ലോ.
********************
അതിന് ശേഷം കുറച്ചു ദിവസം കഴിഞ്ഞ്
അമ്മ എന്നോട് കോളെജില്‍ വന്ന അന്ന്തൊട്ട് മിണ്ടാറില്ല. അവർ എന്നെ അവഗണിച്ചു പെരുമാറുമ്പോൾ ഞാൻ ആ വീട്ടിൽനിന്ന് തന്നെ ഇല്ലാതാവുകയായിരുന്നു, അച്ചൻ പണ്ടേ എന്നോട് അങ്ങനെ വലുതായി സംസാരിക്കാത്തോണ്ട് അതെനിക്ക് അത്ര വിഷമമായില്ല. എന്തുപറഞ്ഞാലും അശ്വതിയുടെ അവസ്‌ഥയും ഇതൊക്കെ തന്നാവും, എനിക്കിപ്പോ അവളോട് ദേഷ്യമൊന്നുമില്ല, പക്ഷേ അവളൂടെ താല്പര്യപ്പെട്ടാണ് ഞങ്ങളത് ചെയ്തത് പക്ഷേ ആ ഓഫീസ് റൂമിൽ എന്നെ മാത്രം വിചാരണക്കെറിഞ്ഞു കൊടുത്തതിന്റെ അമർഷം
💬 Comments
View all comments