0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]

Author : Kambikathakal Read All Parts 101

ഇപ്പോഴുമുണ്ട് മാത്രമല്ല അവള്‍ സാനിയുടെ നിര്‍ബന്തപ്രകാരമാണെങ്കിലും എന്തിനു ആ പരാതിയില്‍ ഒപ്പ് വെച്ചു?

“”ഇനി അവൾ നിന്നേ ചതിക്കയാണോ? “’

ഏറെ നാളുകൾക്ക് ശേഷം ആദ്യമായി അത്തരം ഒരു ചോദ്യം എന്റെ മനസ്സിൽ തലപൊക്കി. ഞങ്ങൾ തമ്മിൽ അതിൽ പിന്നെ കോൺടാക്ട് ഇല്ല. എനിക്ക് അവൾക്കൊരു മെസ്സേജ് പോലും അയക്കാൻ തോന്നുന്നില്ല, അവളും അയച്ചില്ല. അവൾ ഇപ്പൊ കോളജിൽ പോകുന്നുണ്ടന്നറിയാം അത്രമാത്രം

ഇതിനിടയിൽ ക്ലാസിലെ വിവരങ്ങൾ അറിയാൻ ഞാൻ നിഥിനെയും ഷാനുവിനെയും വിളിച്ചു നോക്കി. ഇവരാണ് ഇപ്പൊ എനിക്കാ ആ ക്ലാസിലുള്ള ആകെ കമ്പനിക്കാർ. എനിക്കു സസ്പെൻഷൻ കിട്ടിയ അന്ന് വെകുന്നേരം നിഥിൻ എന്നേ വിളിച്ചിരുന്നു.  ആ ക്ലാസിൽ നിന്ന് അവർ മാത്രമാണ് എന്നേ വിളിച്ചത്. എന്നെ വിളിച്ചു കളിയാക്കാൻ ആകുമെന്നാ ഞാൻ ആദ്യം കരുതിയത്, പക്ഷേ അതുണ്ടായില്ല. എന്റെ അച്ചുപോലും എന്നോട് കാണിക്കാത്ത ദയ അവർ കാണിച്ചപ്പോൾ ഞാൻ അറിയാതെ എന്റെ വിഷമം എല്ലാം ഞാൻ അവനോടു പറഞ്ഞുപൊയി , അവൻ അതെല്ലാം കേട്ടതിനു ശേഷം കോൺഫറൻസിൽ ഷാനുവിനെ കൂടെ ആടാക്കി. അവനായിരുന്നു അന്നെന്നെ ഇമോഷണലി സപ്പോർട്ട് ചെയ്തത്. ഞങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ഒരു വർഷം ഞാൻ എന്തിനാ ഇവരോടൊക്കെ മിണ്ടാതെ നടന്നെ എന്നുപോലും ചിന്തിച്ചു പോയി. ഇപ്പൊ സ്ഥിരം വിളിക്കും. അവന്മാരോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി പഴയ ഞാൻ ഇപ്പൊഴുള്ളതിനെക്കാൾ ഒരുപാട് നല്ലവനായിരുന്നു.  ചെറിയ ചില മൂട്സ്വിങ്ങ്സ്, ദുരഭിമാനപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ആള് മിസ്ടര്‍ പെര്‍ഫെക്റ്റ്.

ഇപ്പൊ ഞങ്ങളെ പറ്റി ആ കോളജിൽ പല കഥകളാണ്. പക്ഷേ ഒന്നിനും അവരുടെ കയ്യിൽ പറയത്തക്ക തെളിവുകൾ ഇല്ലാത്തതിനാൽ അതൊക്ക വെറും പുകമറയായി നിക്കുവാണ്.  പക്ഷേ അതിലൊന്നിലും ഞങ്ങളുടെ ശെരിക്കുള്ള കേളികൾ ഇല്ലാതിരുന്നത് സത്യം പറഞ്ഞാൽ എന്നേ അത്ഭുതപെടുത്തി. സാധാരണ ഇതുപോലെ എന്തങ്കിലും ഉണ്ടായാൽ പൊടുപ്പും തുങ്ങലും വെച്ചു അത് ഊതി വീർപ്പിച്ചു അവരെ പരമാവധി നാണങ്കെടുത്തുകയാണല്ലോ മലയാളികളുടെ സ്വഭാവം. ഇതിപ്പോ ഇത്രയൊക്കെ നടന്നിട്ട് പോലും അവളെ പറ്റിയോ എന്നേ പറ്റിയോ പ്രതീക്ഷിച്ചപോലെ ഒരു കഥയും അവിടെ പ്രചരിക്കുന്നില്ല. ചിലപ്പോൾ അവർ എന്നോട് പറയാത്തതാവും.

നിദിൻ

💬 Comments

View all comments