Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
പക്ഷേ അവൾ അവസാനം നോക്കിയ നോട്ടം അതിൽ ഒരു അപകടം എനിക്ക് തോന്നി. ബില്ല് കൊടുക്കാതെ പോയാൽ പണി അവൾ തരുമോ? അല്ലേ ചിലപ്പോൾ ഞാൻ വല്ലതും പ്രതികരിക്കുമോ എന്ന് നോക്കാനാവും, അവളോടു മുട്ടിനിക്കാൻ എനിക്കാവില്ല. അവളുടെ അന്നത്തെ മൊത്തം ബില്ല് കൊടുത്തത് ഞാനായിരുന്നു. പിന്നെ ഞാൻ എപ്പോഴേലും കാന്റീനിൽ ഉള്ളപ്പോൾ അവൾ വരും, ഒരു പരിഹാസ ചിരി ചിരിക്കും, പിന്നെ എന്തേലും വാങ്ങി വളരെ പ്രാകൃതമായി തന്നെ അവൾ അത് കഴിക്കും, പൈസ ഞാൻ കൊടുക്കും എന്ന് പറഞ്ഞു പൊകും. ആദ്യമൊക്കെ എന്റെ ഉള്ളിലെ പേടി ആ ബില്ല് കൊടുപ്പിച്ചു. അതുകൊണ്ട് തന്നെ അവളോട് എനിക്ക് പണ്ട് തോന്നിയ വെറുപ്പ് കൂടിക്കൊണ്ടേ ഇരുന്നു. അവളുടെ ആ ടെറർറിസത്തിനു ഒരു അവസാനം കാണണമെന്ന് എനിക്കുണ്ടായിരുന്നു. സഹികെട്ട് ഒരു ദിവസം ഞാൻ അവളുടെ പൈസ കൊടുക്കാതെ ക്ലാസ്സിൽ പോയി. പക്ഷേ അന്നവൾ അവൾ എന്നെനോക്കി വീണ്ടും ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. എന്നാൽ എനിക്കുള്ള പണി അവിടെ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
*************
ജീനയോടു ഇന്ന് ഞാൻ സംസാരിക്കും, പക്ഷേ എന്ത്, എങ്ങനെ അത് അറിയില്ല? പതിവുപോലെ എന്തൊക്കെയോ ചിന്തിച്ചു ഞാൻ അവളുടെ സ്റ്റാഫ് റൂമിന്റെ വാതിക്കലേക്കു പോയി, ഞങ്ങളുടെ ക്ലാസ്സ ക്രോസ് ചെയ്തപ്പോൾ അതോടു ചേർന്നുള്ള സ്റ്റെയറിന്റെ ചുവട്ടിൽ ആ പൂതന നിപ്പുണ്ട്.
“”ഹോ നാശം ഇന്നും അവിടെ തന്നെയുണ്ട്. “”
ഞാൻ പിറുപിറുത്തു അവളെ പാളി നോക്കികൊണ്ടു ആ സ്റ്റെയർ കയറി,
“തക്ക്“
പെട്ടെന്നെന്തോ എന്റെ മേത്തെക്കു പതിച്ചു. അതൊരു പെണ്ണാണ് അവൾ കൊട്ട് ഇട്ടിട്ടുണ്ട് അപ്പൊഏതോ മിസ്സാണ്.
💬 Comments
View all comments