Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
പിടുത്തത്തിൽ ആ മുത്തശ്ശി മുൻപിലേക് തെറിച്ചു പോയി. ഏറെക്കുറെ റണ്ണവുട്ടാവാൻ നേരത്ത് ബാറ്റ്സ്മാൻ ഡൈവ് ചെയ്യുമ്പോലെ ആയ്യിരുന്നു ആ വീഴ്ച. അത് കണ്ടാവണം അവർക്കൊരു സുന്ദരി കുട്ടി അവൾ ഇരുന്ന സീറ്റിൽ നിന്നു ഒഴിഞ്ഞു കൊടുത്തത്. അവൾ ഞാൻ നിന്നതിന്റെ തൊട്ട് വലത് വശത്തായിരുന്നു ഇരുന്നിരുന്നത്. ഞാൻ സൈഡിലത്തെ കമ്പിയിൽ പിടിച്ചു അവളുടെ സീറ്റിനോട് ചേർന്നുള്ള തൂണിൽ ചാരിയായിരുന്നു നിന്നത്. അവൾ എഴുന്നേറ്റ് എന്റെ കൈക്കടിടിയിലൂടെ എന്റെ മുൻപിൽ കേറി നിന്നു.
ആള് സുന്ദരി യാണ്, തത്ത പച്ച ചുരിതാറാണ് വേഷം, വെളുത്ത നിറം,നല്ല നീളമുള്ള തലമുടി, അതിൽ നിന്നും ഒലിവ് ഓയിലിന്റെ മണം എനിക്ക് കിട്ടുന്നുണ്ട്. ഞാൻ അൽപ്പ നേരം കൊണ്ട് ഏതോ ലോകത്തു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ആ മണമോ അതോ പുറകിൽ നിന്നുള്ള തള്ളോ എന്തോ ഒന്ന് ഞാൻ അവളിലേക്ക് കൂടുതൽ അടുത്തു നിന്നു. പിന്നിടുള്ള ഗട്ടറുകൾ, ഹമ്പുകൾ ഒക്കെ ഞങ്ങൾ ഒരുപോലെ കുലുങ്ങി ഇറങ്ങി.
കെട്ടുവാണേൽ ഇതുപോലെ ഒന്നിനെ കെട്ടണം, എന്റെ സൗന്ദര്യ സങ്കല്പങ്ങൾ എല്ലാം അവളിൽ ഒത്തു വന്നോണ്ടാവാം ഞാൻ അപ്പോൾ അങ്ങനെ ചിന്തിച്ചത്, കുറച്ചു സമയം കൊണ്ടുതന്നെ ഞങ്ങടെ പ്രേമം കല്യാണം,അതും പോരാഞ്ഞു അവളെ ലേബർ റൂമിലാക്കി അതിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷൻ അടിച്ചു ചുറ്റുന്നവരെ ഞാൻ സ്വപ്നം കണ്ടു. അന്നേരം എനിക്ക് തീരെ പരിസരബോധം എന്നുള്ളതാണ് സത്യം. കുറച്ചു കഴിഞ്ഞപ്പോൾ മുൻപിൽ എന്നെ താങ്ങികോണ്ടിരുന്ന ശരീരം പെട്ടെന്ന് ഇല്ലാതായപോലെ തോന്നി. അതോടൊപ്പം ബസ്സടുത്ത ബ്രേക്കും ഇട്ടിരുന്നു. ഇപ്രാവശ്യം ഞാൻ കുറച്ചതികം മുന്നോട്ട് പോയി ഞാൻ
💬 Comments
View all comments