Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
ഗൗരവത്തിൽ ജീന തിരിഞ്ഞു നോക്കി ഉറക്കെ പറഞ്ഞു. ജീന മിസ്സാണന്നു അറിഞ്ഞപ്പോൾ പിന്നെ പുറകിൽ ഒരു കൂട്ട ചിരി ആയിരുന്നു. എന്നേ പറഞ്ഞു വിട്ടവൻ ഊശിയായി, ജീന അവനെ ഊശിയാക്കി. ജീനയോടുള്ള അന്റെ എല്ലാ കലിപ്പും അവൻ എന്റെ മുകളിൽ തന്നെ തീർത്തു.
എന്നെകൊണ്ട് വായുവിൽ കപ്പലണ്ടി വറത്തു അവൻ അത് കോൺ കുത്തിപ്പിച്ചു എന്നെകൊണ്ട് കൊറിപ്പിച്ചൂ. എന്നിട്ടും അവന്റെ ദേഷ്യം തീർന്നില്ല. അവന്റെ കൂട്ടുകാർ അവനെ അത്രമാത്രം വാരുന്നുണ്ടായിരുന്നു. ഞാനും എപ്പഴോ അതുകേട്ടു ചിരിച്ചു. അവനു പിന്നേം കുരുപൊട്ടി എന്നോട് മുൻപിൽ ഇരിക്കുന്ന മറ്റൊരു കൊച്ചിന്റെ പേരും ഡീറ്റെൽസും ചോദിക്കാൻ വീണ്ടും വിട്ടു.
ഇപ്രാവശ്യം ഞാൻ ഞാൻ അങ്ങോട്ട് പോകാൻ തന്നെ നന്നേ മടിച്ചു അതവന് ഹരം കൂട്ടുന്നെ ഉണ്ടായിരുന്നുള്ളു. അവസാനം വേറെ നിവർത്തി ഇല്ലാതെ മുൻപോട്ടു ചെന്നപ്പോൾ ജീനയുടെ മുഖം ചുമന്നു.
“”താൻ ഇപ്പൊ എന്തിനാടോ വന്നത്? “”
“”പിന്നേം പേര് ചോദിക്കാൻ പറഞ്ഞു വിട്ടു “”.
ഞാൻ പറഞ്ഞു.
“”ആരുടെയ ഇവടെയോ?””
അശ്വതിയെ ചൂണ്ടി ജീന ചോദിച്ചു.
“”ഹ്മ്…””
ഞാൻ മൂളി.
“”അശ്വതി ചന്ദ്രശേഖർ “”
ആ പൂതന എഴുന്നേറ്റു പുറകിൽ ഇരുന്ന ആ സീനിയറോട് പറഞ്ഞു. ഹോ അവളുടെ ഉത്സാഹം കണ്ടില്ലേ, അല്ല അവൾക്കി ത്ര ധൈര്യമോ. എടി കോപ്പേ കണ്ണുള്ളവൻ നിന്നേ നോക്കപോലുമ്മില്ല, അല്ലേ നീ എന്തേലും കാണിക്ക് എനിക്കെന്താ.
“’താൻ ആ സീറ്റിൽ ഉരുന്നോ, പിന്നെ ആ കടല തീറ്റി നിർത്തണ്ട”’
ജീന ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ഇപ്രാവശ്യം പുറകിൽ നിന്നുള്ള ചിരി എന്നെ ആസാക്കി ആയിരുന്നു. ആ
💬 Comments
View all comments