Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
വരവാണ്, എവിടുന്നോ നിഥിനും ഷാനുവും ഓടി പാഞ്ഞെത്തി. ഇവറ്റകലാണ് എനിക്കാ ക്ലാസിലുള്ള രണ്ടു കൂട്ടുകാർ. മറ്റുള്ളോരോട് എന്തോ ഞാൻ അടുക്കാൻ ശ്രെമിച്ചിട്ടില്ല.
“എന്താടാ മയിരേ നീ ആ പെണ്ണിനോട് പറഞ്ഞത്?”
നിഥിനായിരുന്നു അത്.
“അവൾ എങ്ങാനും പോയി പരതി കൊടുത്ത പണി ഉറപ്പാമോനേ “
ഷാനു ഉടനെ പറഞ്ഞു.
“ആരോട്, അതിനു ഞാൻ എന്തോ ചെയ്തു?“
ഞാൻ എന്നെയൊന്നു ന്യായികരിക്കാൻ ശ്രെമിച്ചു.
“നീ ഒന്നും ചെയ്തില്ലേ? നീ അവളോട് എന്താ പറഞ്ഞത്?ആ ആശ്വതിയോട്?”
നിഥിൻ എന്റെ നേരേ ചാടി.
“കൂടുതൽ കളിച്ചാൽ ഉടച്ചു കളയുന്നു. “
അൽപ്പം നാണത്തോടെയും അതിലുപരി അഭിമാനത്തോടുങ്കൂടെ എന്റെ മനസിൽ അലയടിക്കുന്ന ആ ഡയലോഗ് വഷളൻ വീണ്ടും പറഞ്ഞു.
“ദൈവമെ ഈ പൊട്ടൻ,… ടാ അവളെങ്ങാനും പോയി പരാതി പെട്ടാൽ അറിയാല്ലോ. കോളജ് ടോപ്പർ ആണെന്നൊന്നു അവർ നോക്കില്ല….”
നിഥിൻ എനിക്ക് നേരേ കയ്യൂങ്ങിക്കൊണ്ട് പറഞ്ഞു, അവൻ എന്നേ തല്ലിയില്ലന്നേ ഉള്ളു.
“പോയി അവളോട് മാപ്പ് പറയടാ. “
ഷാനു അവനെ പിടിച്ചു മാറ്റിക്കൊണ്ട് എന്നെ ഉപദേശിച്ചു.
“അവളോട് ഞാൻ കോപ്പ് പറയും. ഒന്ന് പോടാ അവിടുന്ന്. “
എന്നേ വെറും പെണ്ണൻ ആക്കിയതിലുള്ള കലിപ്പ്, തല്ലിയതിനുള്ള കലിപ്പ്, പഴയ കലിപ്പ്കൾ, അങ്ങനെ കലിപ്പുകൾ ഒരുപാടുണ്ടായിരുന്നു മനസിൽ. എങ്കിലും ഇപ്പൊ അവരോടു അങ്ങനെ പറയുമ്പോ എവിടുന്നോ എന്റെ ഉള്ളിൽ ഒരുഭയം തെള്ളികേറി വരുന്നുണ്ട് .
“നിന്റെ ഈ കൈയ്യിലിരിപ്പിനു അടിച്ചില്ലേലെ ഉള്ളു അത്ഭുതം“
നിഥിൻ ഒന്ന് നിർത്തി,
“വേണ്ട നീ മാപ്പ് പറയണ്ട, ഇതു സീൻ എന്താന്നറിയോ? സ്ത്രീ പീഡനം. “
അവൻ
💬 Comments
View all comments