Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
വീണ്ടും ദേഷ്യത്തിൽ തന്നെ. അപ്പോഴും എനിക്കവളുടെ കയ്യിന്നു കിട്ടിയ അടി പോലും അവന്മാർ കാര്യമക്കാത്തതിൽ എനിക്കതിശയം തോന്നി.
“പീഡനമോ “
അത് കേട്ടതും എന്റെ കണ്ണുകൾ തള്ളി.
“പിന്നല്ലാതെ, ഒരു പെണ്ണിനോട് ഇങ്ങനൊക്കെ പറഞ്ഞാ പിന്നെന്താ…!”
ഷാനു അതേറ്റടുത്തു.
“അത് പോരാഞ്ഞിട്ട് അവൻ ആക്ഷൻ കൂടി കാട്ടീടാ.”
നിഥിൻ ഷാനുവിനോടായി പറഞ്ഞു.
“പൊന്നു മോനേ മാനം വേണേൽ പോയ് മാപ്പ് പറ. “
“ ഞാനൊന്നും പറയില്ല “
അപ്പോഴേക്കും എന്റെ ശബ്ദം തീരെ ദുർബലമായിരുന്നു. എന്റെ പതറിച്ച കണ്ടിട്ടാവും അവർ അതുമ്മേ വീണ്ടും കേറി പിടിച്ചത്.
“എന്നേ ശെരി ജയിലിൽ പോകാൻ നീ റെഡിയായിക്കോട്ടോ. ”
നിഥിൻ നിസാരമായി പറഞ്ഞു. അതൊടെ എന്റെ ബാക്കി കിളിയും പോയി.
ജയിലോ, നാട്ടിലെ പ്രമുഖ സ്വർണം വ്യാപാരിയുടെയും ഹൈസ്കൂൾ ടീച്ചറിന്റെയും മകൻ പെണ്ണ് കേസിൽ ജയിലിൽ പോയാലുള്ള അവസ്ഥ. എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ലായിരുന്നു. എന്റെ ഉള്ളിൽ അവളെ കരയിച്ചപ്പോൾ പൊങ്ങിവന്ന അ അഭിമാനം ഇപ്പൊ എന്റെ ഫാമിലി സ്റ്റാറ്റസുമായി ചേർത്തുവെച്ചു നോക്കിയപ്പോൾ വീണ്ടും ഭയമായി മാറിയിരിക്കുന്നു. അല്പനേരത്തെ ആലോചനക്കൊടുവിൽ മാപ്പെങ്കിൽ മാപ്പ് എങ്ങയും ഇതു ഒതുക്കിയേ പറ്റു, ഇല്ലേ എന്റെ കുടുംബത്തിന്റെ പേര്, ഞങ്ങളുടെ ആകെ അഭിമാനം, അന്തസ്, ഓർക്കാൻ പോലും പറ്റുന്നില്ല.
ഞാൻ അവന്മാരുടെ വാക്കും കേട്ട് ഏതായാലും അവളുടെ അടുത്തേക്ക് ചെന്നു , ഉള്ളത് പറഞ്ഞാ ആ പെണ്ണിനെ കണ്ടപ്പോൾ അക്ഷരാർഥത്തിൽ എന്റെ മുട്ട് വിറച്ചു. അവൾ ഇപ്പോഴും കരയുകയാണ് പക്ഷേ എന്നെ കണ്ടപാടെ കണ്ണു തുടച്ചു. ഇരുണ്ടമുഖത്തോടെ അവൾ ഒരു പുച്ഛം വിതറിയിട്ടു
💬 Comments
View all comments