0%

Chapter Title : ഒരു കാളക്കഥ [Master]

Author : Master Read All Parts 3.7K

ഞാനങ്ങനെ പറഞ്ഞെ” അമ്മാവനാണ്. അമ്മാവന് ചെറുക്കന്റെ രൂപമൊന്നും പ്രശ്നമല്ല; കാശ് ഉണ്ടായിരിക്കണം. അത്രേ ഉള്ളു.

“അങ്ങനങ്ങ് കേട്ടിച്ചാ മതിയോ. പന പോലെ വളര്‍ന്നു നില്‍ക്കുന്ന പെണ്ണിന് കൊഞ്ചുപോലെ ഇരിക്കുന്നൊരു ചെറുക്കന്‍! പശൂനെ ചേര്‍പ്പിക്കാന്‍ മുട്ടന്‍ കാളേം കൊണ്ട് നടക്കുന്ന അങ്ങേര്‍ക്ക് ഇവിടുത്തെ പെണ്ണിനെ കെട്ടിക്കാന്‍ അവനെ മാത്രമേ കിട്ടിയൊള്ളല്ലോ? ഒടനെതന്നെ സമ്മതിക്കാന്‍ ഇവിടൊരാളും; നിങ്ങക്കൊരു ബോധോം ഇല്ലല്ലോ”

ഞാന്‍ ചേച്ചിയെ നോക്കി. അമ്മായിയുടെ സംസാരം ഇഷ്ടപ്പെടാതെ ദേഷ്യത്തോടെ നില്‍ക്കുകയാണ് ആള്. ആരായാലും വേണ്ടില്ല, കെട്ടണം, കേറ്റണം എന്നേയുള്ളൂ അമ്മാവനെപ്പോലെ ചേച്ചിക്കും എന്നെനിക്ക് തോന്നി.

“അങ്ങനാന്നോ, ഞാനവനെ കണ്ടിട്ടില്ല. എന്നാപ്പിന്നെ വേണ്ടാന്ന് പറയാം അല്യോ” അമ്മാവന് ഇപ്പോള്‍ സംഗതി മനസിലായെന്നു തോന്നുന്നു.

“വേണ്ടാന്ന് തന്നെ പറ. അല്‍പ്പം തണ്ടും തടീം ഒള്ള ആമ്പിള്ളാരെക്കൊണ്ടേ അവളെ കെട്ടിക്കാവൂ. സ്വന്തം മോളാന്നു പറഞ്ഞിട്ട് കാര്യവില്ല, ആരോഗ്യമില്ലാത്തവന്മാരെക്കൊണ്ട് കേട്ടിച്ചാ പെണ്ണ് വല്ല വേണ്ടാതീനോം കാണിക്കും. അന്നേരം കെടന്നു കരഞ്ഞിട്ടു കാര്യവില്ല”

“എന്തോ വേണ്ടാതീനവാ” ശുദ്ധനായ അമ്മാവന് സംഗതി കത്തിയില്ലെന്നു തോന്നുന്നു.

“കുന്തം. നിങ്ങള് ആ വേലുപ്പിള്ള വന്നാ ആ ആലോചന വേണ്ടാന്ന് പറഞ്ഞേക്ക്”

“ഓ ശരി; ആ ശംഭുച്ചെറുക്കന്‍ അവളെക്കാ മൂത്തതാരുന്നെ അവനെക്കൊണ്ട് കെട്ടിക്കാരുന്നു. അവന് നല്ല തടീം വണ്ണോം ഒണ്ടല്ലോ” എന്റെ കാര്യമാണ് അമ്മാവന്‍ പറഞ്ഞത്. കേട്ടപ്പോള്‍ രോമം ഇല്ലാത്തതുകൊണ്ട് രോമാഞ്ചത്തിനു പകരം ചര്‍മ്മാഞ്ചം ഉണ്ടായി എനിക്ക്. ചേച്ചി എന്നെ നോക്കി ഗൂഡമായി ചിരിച്ചു.

“എന്ത് ചെയ്യാം; അവനവളെക്കാളും രണ്ടു വയസ് എളേതായിപ്പോയില്ലേ” അമ്മായിയുടെ നെടുവീര്‍പ്പ്. ഞാന്‍ ഞെട്ടി. എന്നെക്കൊണ്ട് ചേച്ചിയെ കെട്ടിക്കാന്‍ രണ്ടാള്‍ക്കും പെരുത്തിഷ്ടം! പക്ഷെ എന്റെ വൃത്തികെട്ട പ്രായമാണ്

💬 Comments

View all comments