Chapter Title : ഒരു കഥ [പക്കി]
പോയി.
അത്യാവശ്യം വല്യ ലൈബ്രറി ആയോണ്ട് ഒരു മൂലക്കെ പോയി ഞങ്ങൾ ഓരോന്ന് ഇങ്ങനെ പറഞ്ഞിരുന്നു. പിന്നെ അതൊരു ഐസ് ബ്രേക്കിങ് മൊമെന്റ് ആയിരുന്നു.
ശ്രീ അവളെ കുറിച്ചും അനു മായുള്ള ബന്ധത്തെ കുറിച്ചൊക്കെ തുറന്നു പറയാൻ തുടങ്ങി. ഞങ്ങൾ വിചാരിച്ചിരുന്നത് അവര് ഒരേ ക്ലാസ്സിൽ പഠിച്ച ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്നൊക്കെയാണ്. അങ്ങനെയാണ് അനു പറഞ്ഞിട്ടുള്ളത് അതുപോലെ ഇവര് രണ്ട് പേരും ഉള്ള കൊറേ സ്റ്റോറി ഒക്കെ പറഞ്ഞിട്ടുണ്ടായിരുന്നു.
പക്ഷെ സത്യത്തിൽ അങ്ങനെ ഒന്നും അല്ലാ ഈ അനു കുറച്ചു അസൂയ ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്. അതുപോലെ നല്ല റിവഞ്ചും തരും എന്നൊക്കെ പഴേ കോളേജിൽ എല്ലാർക്കും അറിയാവുന്ന ഒന്നാണ്.
ഇവര് രണ്ട് പേരും രണ്ട് ഗാങ് ആയിരുന്നു. ക്ലാസ്സിൽ ഈ ഗാങ് തമ്മിൽ ഒരു കോമ്പറ്റിഷൻ ഒക്കെ ഉണ്ടാർന്നു എല്ലാത്തിനും. അതിന് കാരണം ഈ അനുവിന്റെ സ്വഭാവം ആണ്. ഒരേ നാട്ടുകാർ ആയത് കൊണ്ട് അനുവും ശ്രീയും അത്ര വഴക്ക് ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ ബാക്കി പലർക്കും ഇവള് മനപ്പൂർവം പണി കൊടുക്കും. ഇതൊക്കെ അപ്പോ ആർക്കും മനസിലാവില്ല. പിന്നെ കൊറേ കഴിഞ്ഞാ അനു തന്നെ അത് തുറന്ന് പറയും അങ്ങനെ ഒരു സൈക്കോ സ്വഭാവം ഉണ്ട് അനുവിന്.
ശ്രീക്ക് അതുകൊണ്ട് അവള് കൂടെ വരുന്നതിൽ അത്ര ഇഷ്ടമുണ്ടായിരുന്നില്ല. പൂനെ പോവാൻ പ്ലാൻ ഇട്ട അവൾക്ക് അത് നടക്കാതെ വന്നപ്പോ ആണ് കോയമ്പത്തൂർ എത്തിയത്. ശ്രീ വരുന്നത് അറിഞ്ഞു ലാസ്റ്റ് മിനിറ്റിൽ കയറി കൂടിയത് ആണ് അനു. ഒഴിവാക്കാൻ നോക്കിയെങ്കിലും അത് നടന്നില്ല.
💬 Comments
View all comments