Chapter Title : ഒരു കൂട്ടിമുട്ടലിന്റെ കഥ [രതി]
റ്റു മീറ്റ് യു. ആൻഡ് സോറി ഫോർ ദി ട്രബിൾ"
ട്രെബിലോ??? അപ്പൊ പൊട്ടൻ വിചാരിച്ചേക്കണത് ഇങ്ങോട്ടു വന്നു മുട്ടി എന്നാണു.
"ഇറ്സ് ഓക്കേ. "
ഞാൻ ഒരു ചിരി പാസ് ആക്കിയിട്ടു പറഞ്ഞു
(മലയാളം ഇംഗ്ലീഷിൽ എഴുതുമ്പോൾ വായിക്കാൻ വല്യ സുഖം ഇല്ലാത്തത്കൊണ്ടും എനിക്ക് ഇരട്ടി പണി ആയതു കൊണ്ടും ഞാൻ ഇനി ഡയലോഗ് മുഴുവൻ മലയാളത്തിൽ എഴുതാം.എനിക്കും എളുപ്പം. വായിക്കുന്ന നിങ്ങൾക്കും എളുപ്പം. അതല്ലേ അതിന്റെ ശരി?)
ഇതിപ്പോ ലിഫ്റ്റിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു നിന്നിട്ട് കാര്യല്ലല്ലോ. ഷർട്ടിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാതെ ഓഫീസിൽ കയറാൻ പറ്റില്ലല്ലോ കർത്താവെ എന്നും ആലോചിച്ചു നിൽക്കുമ്പോ അവൻ എന്റെ റെഡ് ബ്രാ നോക്കി ഇങ്ങോട്ടു ചോദിച്ചു. ഇനി എന്താ പ്പോ ചെയ്യാ ന്ന്.
ഞാൻ ആണെങ്കിൽ ഒരു കയ്യ് കൊണ്ട് അതും പൊത്തി പിടിച്ചു നിൽക്കുകയാണ്. എന്താ പ്പോ ചെയ്യാ?? താൻ ഇട്ട ഷർട്ട് ഊരി താരുന്നോ എന്ന് ചോദിയ്ക്കാൻ വന്നു. ചോദിച്ചില്ല.
"എനിക്ക് ഓഫീസിൽ ഒരു അഞ്ചു മിനിറ്റ് പണി ഉണ്ട്. അത് കഴിഞ്ഞാൽ നമുക്ക് പുറത്തു പോയി പുതിയ ഡ്രസ്സ് വാങ്ങിക്കാം. " എന്ന് അവൻ
അപ്പൊ ഇനി അവന്റെ ഓഫീസിൽ പോയിട്ട് ബ്രാ പ്രദർശനം നടത്തേണ്ടി വരുമല്ലോ കർത്താവേ എന്ന് ചിന്തിച്ചപ്പോഴേക്കും അവൻ കയ്യിൽ പിടിച്ച ലാപ്ടോപ്പ് ബാഗ് എന്റെ കയ്യിൽ തന്നിട്ട് അത് വെച്ച് മറച്ചോളാൻ പറഞ്ഞു.
ഇവന് ഇതെങ്ങനെ ഞാൻ ചിന്തിക്കുന്നത് കൃത്യമായി അറിയാൻ പറ്റുന്നുണ്ട്? ഇനി എന്റെ നെഞ്ചത്തോട്ടു നോക്കിയിട്ടാണോ? അവിടെയാണോ ഇനി മനസ്സ് സ്ഥിതി ചെയ്യുന്നത്
💬 Comments
View all comments