Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]
ചെയ്യുന്നത്.
സുമേഷ് :ഞാൻ ദുബായ്,, പിന്നെ കാണാൻ ഒരു എഞ്ചിനീയർ ലുക്ക് ഇല്ലന്നെ ഉള്ളൂ ഞാനും ഒരു എഞ്ചിനീയർ ആണ്.
മാളു :ഓഹ് അപ്പോൾ നാട്ടിൽ അല്ല അല്ലെ.
സുമേഷ് :അല്ല തനിക്കു അവിടെ വരാൻ താല്പര്യം ഉണ്ടെങ്കിൽ കല്യാണം കഴിഞ്ഞു അങ്ങോട്ട് പറക്കാൻ ഉള്ള എല്ലാം റെഡി ആക്കാം അല്ലെങ്കിൽ നാട്ടിൽ നിൽക്കാം. എല്ലാം തന്റെ വഴിക്ക് വിട്ടിരിക്കുന്നു പിന്നെ കാത്തിരിക്കാൻ ഒരു പെണ്ണ് ഉണ്ടെങ്കിൽ ജീവിക്കാൻ ഒരു ത്രിൽ ആണ്
പെട്ടന്ന് താഴേന്നു ഗോപാല കൃഷ്ണൻ ചെക്കന്റെ അച്ഛൻ ഉറക്കെ വിളിച്ചു പറഞ്ഞു.
ഗോപാൽ :മോനെ രാഹുകാലം ആകുന്നു അതിനു മുൻപ് ഇറങ്ങിയേക്കാം.
അവൻ പെട്ടന്ന് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അപ്പോൾ വീണ്ടും താഴെ നിന്ന്
ഗോപാൽ :അല്ല നീ വല്ലതും കേട്ടോ പറഞ്ഞത്.
സുമേഷ് :ആ കേട്ടു, ദേ വരുന്നു
എന്നിട്ട് അവളെ നോക്കി പറഞ്ഞു.
സുമേഷ് :എന്നാൽ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ.
മാളു :ഉം.
ടെൻഷൻ കാരണം നമ്പർ പോലും വാങ്ങാതെ അവൻ താഴേക്ക് ചെന്നു. മാളു മുകളിൽ തന്നെ നിന്ന് കൊണ്ട് അവരുടെ കാർ നോക്കി നിന്നു. എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ സുമേഷ് ഉള്ളിലേക്ക് നോക്കി തന്നെ തിരയുന്നത് കണ്ടു. അവൾ മുകളിൽ നിന്ന് കുറച്ചു കൂടി അവൻ കാണും വിധം നിന്നു. സുമേഷിന്റെ കണ്ണിൽ അവൾ വീണ്ടും ഉടക്കി അവൻ കൈ ഉയർത്തി അവളെ കാണിച്ചു എന്നിട്ട് കാറിലേക്ക് കയറി. അത് കഴിഞ്ഞപ്പോൾ അനുവിന്റെ കാൾ ആയിരുന്നു എന്തൊക്കെ ആയി കാര്യങ്ങൾ,
💬 Comments
View all comments