Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]
ഒന്ന് തൊണ്ട അനക്കി എന്നിട്ട്
സുമേഷ് :ഉം അതെ ആ എനിക്ക് ഇഷ്ടം ആയി കേട്ടോ ഇയാളെ. തന്റെ അഭിപ്രായം എന്താണ്? ചിരി മാത്രമേ ഇത് വരെ കണ്ടുള്ളു ആ ശബ്ദം ഒന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്.
മാളു :എനിക്കും ഇഷ്ടം ആണ്...
സുമേഷ് ഒരു ദീർഘ നിശ്വാസം എടുത്തു. അപ്പോൾ ആണ് അവനും ഒരു സമാധാനം ഉണ്ടായത്.
സുമേഷ് :എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്നോട്?
മാളു :പേരെന്താ?
സുമേഷ് :ങേ അത് സ് സ് സുമേഷ്.
വിക്കി വിക്കി അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു.
സുമേഷ് :തനിക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ? ഉണ്ടെങ്കിൽ ചോദിക്കാം കേട്ടോ.
മാളു :എനിക്ക് ഇപ്പൊ എന്താ ചോദിക്കുക ഒരു നിശ്ചയം ഇല്ല.
സുമേഷ് :ടെൻഷൻ ആണോ???
മാളു :ഉം.
സുമേഷ് :എന്തിനു എന്നെ നോക്ക് എത്ര സിമ്പിൾ ആയിട്ട് ആണ് ഞാൻ നിൽക്കുന്നത്.
മാളു :അത് ചായ കുടിച്ചപ്പോൾ ഞാൻ കണ്ടു.
അവൾ വാ പൊത്തി ഒന്ന് ചിരിച്ചു, സുമേഷ് ആകെ ചൂളി പോയി.
സുമേഷ് :അത് ഈ ചൂട് ചായ ആയത് കൊണ്ട് പെട്ടന്ന് കുടിക്കാൻ നോക്കിയപ്പോൾ ബ്രോക്കർ വിളിച്ചപ്പോൾ
മാളു :ഉം ഉം മനസ്സിൽ ആയി.
സുമേഷ് :താൻ ടീച്ചർ ആകാൻ ഉള്ള കഷ്ടപ്പാടിൽ ആണെന്ന് പറഞ്ഞു.
മാളു :ഉം അതിനോട് ഒരു ഇഷ്ടം.
സുമേഷ് :നല്ലത് ഈ കല്യാണം കഴിഞ്ഞു തനിക്കു ടീച്ചർ ജോയ്‌ലിക്ക് ഒക്കെ പോകാം കേട്ടോ ഞാൻ പ്രശ്നം ഒന്നും ഉണ്ടാക്കില്ല.
മാളു :ഉം ചേട്ടൻ എവിടെ ആണ് ജോലി
💬 Comments
View all comments