Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]
ചായ കൊടുത്ത ശേഷം അവൾ പിറകിലേക്ക് മാറി അമ്മയുടെ പിറകിൽ സ്ഥാനം ഉറപ്പിച്ചു. പയ്യൻ ചായ കുടിക്കാൻ തുടങ്ങിയതും ബ്രോക്കർ.
ബ്രോക്കർ :അല്ല പെണ്ണിനെ ഇഷ്ടം ആയോ.
ചെക്കൻ പെട്ടന്ന് ഒന്ന് കൈ വിറച്ചു. സത്യത്തിൽ അത് കണ്ടു എല്ലാരും ഒന്ന് ചിരിച്ചു.
സുമേഷ് തലയാട്ടി കൊണ്ട്
സുമേഷ് :ഇഷ്ടം ആയി.
അത് പറഞ്ഞപ്പോളേക്കും മാളുവിന്റെ മുഖം സന്തോഷം പുഞ്ചിരിയായി പുറത്തേക്ക് ഒഴുകി. പയ്യൻ എന്തൊക്കെ പറഞ്ഞാലും അവളോട് ഒന്ന്
സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്നാലും അത് ബ്രോക്കറോട് പറയാൻ ഒരു മടി അത് മറ്റൊന്നും കൊണ്ടല്ല അവൻ പഠിച്ചതും വളർന്നതും എല്ലാം ബോയ്സ് സ്കൂളിൽ ആണ് അത് കൊണ്ട് വലുതായി പെൺകുട്ടികളുമായ് ഇട പഴകി ശീലവും ഇല്ല. എന്നാൽ അവന്റെ മനസ്സ് പോലെ തന്നെ മാധവൻ നായർ ആ കാര്യം പറഞ്ഞു.
മാധവൻ നായർ :അല്ല നിങ്ങൾക്ക് തമ്മിൽ വല്ലതും സംസാരിക്കാൻ ഉണ്ടോ എങ്കിൽ ആകാം, കാരണം ഇത് പഴയ കാലം അല്ലല്ലോ അവർക്ക് എന്തേലും പറയണമെങ്കിൽ അവരായി സംസാരിക്കട്ടെ.
മാധവൻ നായർ :എന്നാൽ മോളെ നീ മോനെ വിളിച്ചു മുകളിലേക്കു പൊക്കോ അവിടെ ഇരുന്നു നിങ്ങൾ സംസാരിക്ക് ഞങ്ങൾ കുറച്ചു നാട്ടു വർത്താനം ഒക്കെ പറഞ്ഞു ഇവിടെ ഇരിക്കാം.
പയ്യൻ മെല്ലെ എഴുന്നേറ്റു അപ്പോൾ തന്നെ മാളുന്റെ കൈകൾ നന്നായി വിറയ്ക്കാൻ തുടങ്ങി. അവൾ മെല്ലെ അകത്തേക്ക് നടന്നു അവളെ പിന്തുടർന്ന് സുമേഷും കൂടെ നടന്നു. മുകളിൽ എത്തിയപ്പോൾ മാളു പുറത്തേക്ക് കാഴ്ചകൾ കാണും പോലെ ജനാലയ്ക്ക് അരികിൽ വന്നു നിന്നു. പെട്ടന്ന് സുമേഷ്
💬 Comments
View all comments