Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]
പെട്ടന്ന് എഴുന്നേറ്റു കതകിന്റെ മുൻപിൽ ചെന്ന് സർവ്വ ദൈവങ്ങളെയും വിളിച്ചു കതക് തുറന്നു. അപ്പോൾ മാധവൻ നായർ അതായത് മാളവികയുടെ അച്ഛൻ അവിടെ നിൽക്കുന്നു കൂടെ അമ്മയും ഉണ്ട്. അവരെ കണ്ടപ്പോൾ മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നും വരുത്താതെ മാളവിക സംസാരിക്കാൻ തുടങ്ങി.
മാളു :എന്താ അച്ഛാ ഈ നേരത്ത് !!
മാധവൻ :മോള് പഠിച്ചു കഴിഞ്ഞില്ലേ?
മാളു :കഴിയാറായി ഇപ്പോൾ തീരും.
മാധവൻ :ഉം.
അയാൾ മെല്ലെ അകത്തേക്ക് നടന്നു. അപ്പോൾ മാളവിക ഒന്ന് വിറച്ചു എങ്കിലും അവൾ അമ്മയെ കാര്യം എന്താണ് എന്ന രീതിയിൽ തലയാട്ടി. എന്നാൽ അമ്മയും അവളെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു. സത്യത്തിൽ എന്താണ് എന്ന് അവൾക് ഒരു പിടിയും കിട്ടിയില്ല. അച്ഛൻ നേരെ ചെന്ന് അവളുടെ കട്ടിലിൽ ഇരുന്നു എന്നിട്ട് അവളെ അടുത്തേക്ക് വിളിച്ചു.
മാധവൻ :ഉം മോള് ഇവിടെ ഇരിക്ക്.
മാളവിക അവരെ പരസ്പരം നോക്കി കൊണ്ട് കട്ടിലിൽ ഇരുന്നു. പെട്ടന്ന് അവളുടെ അമ്മ സൗദാമിനിയും അവളോട് ചേർന്ന് ഇരുന്നു. സ്വന്തം മാതാപിതാക്കൾക്ക് ഇടയിൽ അവൾ അങ്ങനെ അനങ്ങാതെ ഇരുന്നു.
മാധവൻ :ഉം മോളോട് ഒരു കാര്യം പറയാൻ വന്നതാ. പിന്നെ മോള് വൈകുന്നേരം വന്നു കയറിയപ്പോൾ പറയണം എന്നുണ്ടായിരുന്നു. പിന്നെ ആകട്ടെ എന്ന് കരുതി.
മാളു :എന്താ അച്ഛാ???
മാധവൻ :മോളോട് ഞാൻ ചോദിക്കാതെ ആണ് അത് ചെയ്തത്. പക്ഷേ എന്റെ കുട്ടി അച്ചൻ പറയുന്നതിൽ എതിർത്തു പറയില്ല എന്നൊരു വിശ്വാസം അച്ഛനുണ്ട്.
മാളു :എന്താ അച്ഛാ കാര്യം.
മാധവൻ :ഇന്ന് നമ്മുടെ ബ്രോക്കർ ചെല്ലപ്പൻ
💬 Comments
View all comments