Chapter Title : ?ഒരു കുത്ത് കഥ 15? [അജിത് കൃഷ്ണ]
വരുന്നത് കാണാൻ നല്ല ഭംഗി ആണ്. അത് കൊണ്ട് ഇനിയും ഞാൻ വാങ്ങും ഇയാൾ ഇതൊക്കെ ഇട്ട് നടന്നാൽ മതി.
അവളുടെ മറുപടി ഒരു നനുത്ത പുഞ്ചിരി ആയിരുന്നു. അവൻ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചേർത്ത് ഒരുമ്മ കൊടുത്തു.
എന്നിട്ട് അയാൾ ബാഗ് അനുവിന്റെ കൈയിൽ കൊടുത്തു. അനു അത് വാങ്ങി റൂമിൽ കൊണ്ട് വെച്ചു. തന്റെ സമ്മാനം അവൾ അത് അലമാരയിൽ വെച്ച് പൂട്ടി.
റാം :അതെ ഈ ഉള്ളവൻ ഇത്രയും സമയം കമ്പനിയുടെ പ്രഷർ കുക്കറിന് അകത്തു ആയിരുന്നു. എനിക്ക് എന്റെ ഭാര്യ ഉണ്ടാക്കിയ ആഹാരം കഴിക്കാൻ വല്ലാത്ത ആഗ്രഹം.
അനു :അതിനാണ് മാഷേ ഇങ്ങനെ കാട് കേറി സംസാരിക്കുന്നത്.
റാം :വെറുതെ ചുമ്മാ പറഞ്ഞത് ആടോ. താൻ വിളമ്പി വെക്ക് ഞാൻ കുളിച്ചു വരാം.
അനു :കുളിച്ചു വരുമ്പോൾ സാധനം എല്ലാം ഡൈനിങ്ങ് ടേബിൾ മുകളിൽ റെഡി ആയിരിക്കും.
റാം ഒന്ന് പുഞ്ചിരിച്ചു ബാത്ത് ടവൽ എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് പോയി. കുളി കഴിഞ്ഞു തിരികെ വന്നപ്പോൾ തനിക്ക് ഉള്ളത് എല്ലാം ഡൈനിങ്ങ് ടേബിൾ മുകളിൽ തന്റെ ഭാര്യ റെഡി ആക്കി വെച്ചിരിക്കുന്നു. അനുവിന്റെ മുഖം നല്ല സന്തോഷത്തിൽ ആയിരുന്നു.
അനു :അതെ നിന്നലെ കൊണ്ട് വന്ന മാങ്ങാ ഞാൻ അച്ചാർ ഇട്ടിരുന്നു ദേ കഴിച്ചു നോക്കിയിട്ട് പറയണം.
റാം :അത് കഴിച്ചു നോക്കാതെ തന്നെ പറയാമല്ലോ.
അനു :എന്ത്???
റാം :നീ ഉണ്ടാക്കുന്നതിന്റെ രുചി ഇപ്പോൾ എനിക്ക് കാണാപാഠം ആണ് എന്ന്.
അനു :ആദ്യം കഴിക്ക് പിന്നെ മതി കമെന്റ്സ്.
💬 Comments
View all comments