0%

Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]

എടുത്തു ചുമ്മാ ഒന്ന് ചുറ്റി വരാൻ...

നിഖിൽ :എന്നിട്ട് എന്ത് തോന്നി കറങ്ങാൻ പോയിട്ട് ഈ കുന്തം കൊണ്ട് കറങ്ങാൻ പോകുന്നതിലും ഭേദം അകത്തു ഇരുന്നാൽ മതി ആയിരുന്നു എന്ന് തോന്നിയോ..

റാം :അയ്യോ സത്യം...

അനുവിന്റെ മുഖത്ത് ഒരു പുച്ഛം പെട്ടന്ന് വന്നു.

അനു :ഓഹ്ഹ്ഹ് എന്റെ അച്ഛന്റെ വണ്ടിയെ കുറ്റം പറയാൻ എല്ലാവർക്കും നൂറു നാക്കാണ്. എന്നാൽ എന്തെങ്കിലും ആവശ്യം വന്നാൽ അത് തന്നെ വേണം..

അവൾ റാമിന്റെ കൈയിൽ നിന്ന് ചാവി തട്ടി മേടിച്ചു..

അനു :ഇവിടെ താ മതി ഓടിച്ചത്...

അവൾ അകത്തേക്ക് കയറി പോയി..

റാം :അയ്യോ ആള് പിണങ്ങി, ഞാൻ ഒന്ന് പോയി സമാധാനിപ്പിച്ചു ഇപ്പോൾ വരാം...

നിഖിൽ :ഉം ശെരി ശെരി....

റാമും അകത്തു പോയപ്പോൾ നിഖിലും അകത്തു കയറി. അനു മുകളിലെ റൂമിലേക്ക് പോയതിന്റെ തൊട്ട് പിറകെ റാമും പോയി. റൂമിനുള്ളിൽ ചെന്ന്

റാം :എടി പെണ്ണെ താക്കോൽ ഇങ്ങ് താ...

അനു :ഇല്ല തരില്ല കാര്യം കഴിഞ്ഞപ്പോൾ എന്റെ അച്ഛനെ കുറെ ആക്കിയില്ലേ..

റാം :കളിക്കല്ലേ മോളെ വണ്ടിയുടെ ഉള്ളിൽ ഇരിക്കുവാ സാധനം എടുക്കണ്ടേ...

അനു :വേണ്ട കുടിക്കണ്ട...

റാം :എടി നിന്റെ അച്ഛൻ എങ്ങാനും വല്ല ആവശ്യത്തിനും വണ്ടി എടുത്തു കൊണ്ടു പോയാൽ പണി ആകും...

അനു :അയ്യോ...

റാം :അതാണ് പറഞ്ഞത് കീ ഇങ്ങ് തെരാൻ.

അനു :ഇന്നാ...

അവൾ കൈ നീട്ടി കീ റാമിന് കൊടുത്തു..

റാം :അല്ല നീ അത് തുറന്നു അത് ഇങ്ങ് എടുത്തു കൊണ്ട് വരാൻ

💬 Comments

View all comments