Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]
പിടിച്ചിരിക്കുന്നത് കണ്ടു. അത് മാളവിക ആണ് അവൾ അവിടെ ചാരി നിന്ന് ഫോൺ ചെയ്യുക ആണ്. അത് ആരാണെന്നു അറിയാൻ അനുവിനു വല്ലാത്ത ഒരു ടെൻടൻസി തോന്നി അവൾ വേഗം മുകളിലെ നിലയിലേക്ക് പോയി. മാളവികയുടെ മുറി തുറന്നു കിടക്കുക ആണ്. അനു മെല്ലെ പിറകിൽ കൂടി ചെന്ന് ഫോൺ തട്ടി പറിച് വാങ്ങി. സ്ക്രീൻ നോക്കിയപ്പോൾ അനു ആകെ ചമ്മി പോയി. അതിൽ സുമേഷേട്ടൻ എന്ന് എഴുതിയിരിക്കുന്നു.
മാളവിക :എന്താ ചേച്ചി..!എന്താ എന്ത്പറ്റി...?

അനു :അത്....
ഫോണിൽ നിന്നു അപ്പോൾ...
ഹലോ ഹലോ മാളു എന്താ ഒരു ശബ്ദം കേട്ടത് ഹലോ മാളു...
അനു പെട്ടന്ന് ഫോൺ തിരികെ കൊടുത്തു..
അനു :സോറി ആള് മാറി പോയതാ..
മാളവിക :ആളു മാറിപോയോ...
അനു :അഹ് അവിടെ പിടിപ്പത് പണി ഒണ്ട് നീ അമ്മയെ ഒന്ന് സഹായിക്കു വാ...
മാളവിക :ചേച്ചിക്ക് ഇതെന്തു പറ്റി...
അനു :ങേ പറഞ്ഞത് മനസ്സിൽ ആയില്ലേ,, ഓഹ്ഹ്ഹ് സുമേഷ് ഉണ്ടോ ഫോണിൽ... ആ അല്ലെങ്കിൽ കുറച്ചു നേരം ഫോൺ വിളിച്ചോ പക്ഷേ അത് കഴിഞ്ഞു താഴേ വന്നേക്കണേ.
അനുവിന്റെ ഓരോ ആക്ഷനും അഭിനയവും കണ്ടു മാളവികയുടെ കിളി പോയി. മാളവിക ഫോൺ എടുത്തു ചെവിയിൽ വെച്ചു..
മാളവിക :ആഹ്ഹ സുമേഷേട്ടാ.. ചേച്ചി വന്നു ഫോൺ എടുത്തു എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു താഴോട്ട് പോയി.
സുമേഷ് :പിച്ചും പേയുമോ...
മാളവിക :ഞാൻ ചേട്ടന്റെ കൂടെ ഫോൺ വിളിച്ചു കൊണ്ട് നിന്നപ്പോൾ പെട്ടന്ന് ഫോൺ പിറകിൽ കൂടെ വന്നു തട്ടി പറിച്ചു... എന്നിട്ട്
💬 Comments
View all comments