Chapter Title : ?ഒരു കുത്ത് കഥ 7? [അജിത് കൃഷ്ണ]
കുടിച്ച് ഇറങ്ങുമ്പോൾ അമ്മ അടുക്കളയിൽ നിന്നു വന്നു.
സൗദാമിനി :നിനക്ക് അത് അവിടെ ഇരുന്നു സമാധാനം ആയി കഴിച്ചു കൂടെ,, എന്താ ഇത്ര ധൃതി..
വായിൽ വെച്ച് പഴം കഴിച്ചു ഇറക്കുന്നത് കൊണ്ട് മാളവിക കൈ കൊണ്ട് എന്തൊക്കെയോ ആക്ഷനുകൾ മാത്രം കാണിച്ചു.
സൗദാമിനി :അതേ കിടന്നു ധൃതി വെക്കേണ്ട,, സമയം ഉണ്ടല്ലോ പിന്നെ എന്താ ഇത്ര ധൃതി,,, മര്യാദക്ക് അവിടെ ഇരുന്നു കഴിച്ചിട്ട് പോയാൽ മതി.
ഒരു വിധം കഴിച്ചു കഴിഞ്ഞ് മാളവിക പറഞ്ഞു.
മാളവിക :അതേ ഇന്നലെ ലീവ് ആയിരുന്നുല്ലോ,, ഞാൻ കൂട്ടുകാരിയോട് നേരത്തെ വരാൻ പറഞ്ഞിട്ടുണ്ട്. ക്ലാസ്സ് തുടങ്ങും മുൻപ് പകുതി എങ്കിലും നോട്ട്സ് ഒക്കെ എഴുതി എടുക്കാം അല്ലോ...
സൗദാമിനി :എന്നാൽ പിന്നെ ഒരു ദിവസത്തേക്ക് ആ ബുക്ക് ഇങ്ങോട്ടു വാങ്ങി ഇവിടെ ഇരുന്നു എഴുതിയാൽ പോരെ.
മാളവിക :ഇവിടെ ഇരുന്നു ഞാൻ എഴുതുമ്പോൾ അവർക്ക് പഠിക്കണ്ടേ?? അതല്ല പിന്നെ എഴുതുമ്പോൾ തന്നെ എന്തെങ്കിലും ഡൗട്ട് ഒക്കെ ഉണ്ടെങ്കിൽ അവിടെ വെച്ച് തന്നെ ക്ലിയർ ചെയ്യാം. അതേ സമയം കളയാൻ ഇല്ല,,, ഞാൻ പോയിട്ട് വരാം എന്റെ അമ്മ കുട്ടി..
അമ്മയുടെ താടിയ്ക്ക് ഒരു തട്ടും തട്ടി അവൾ വേഗം ബാഗ് എടുത്തു ഒന്ന് കൂടി നേരെ തൂക്കി ഇട്ടു. എന്നിട്ട് വീടിന്റെ പുറത്ത് ഇറങ്ങി പടിപ്പുര വാതിലിലേക്ക് ഓടി. സൗദാമിനി അത് നോക്കി നിന്ന് പുഞ്ചിരിച്ചു. എന്നിട്ട് പയ്യെ പറഞ്ഞു
കുട്ടികൾ ഒക്കെ എത്ര പെട്ടന്ന് ആണ് വലുതാകണെ,,..
അതും പറഞ്ഞു അവർ വീണ്ടും അടുക്കളയുടെ ഭാഗത്തേക്ക് പോയി. പാടം
💬 Comments
View all comments