Chapter Title : ?ഒരു കുത്ത് കഥ 9? [അജിത് കൃഷ്ണ]
മനസ്സിൽ ആകും വിധം ഇംഗ്ലീഷിൽ പറഞ്ഞു തരും.
അനു :അപ്പോൾ ചേട്ടൻ വരുന്നില്ലേ,,?
റാം :അത് ഞാൻ പറഞ്ഞില്ലേ നിന്നോട് ചില സർപ്രൈസ് കാര്യങ്ങളെ കുറിച്ച്. അത് നീ ജസ്റ്റ് ഒന്ന് കണ്ടു കണ്ട് ആസ്വദിച്ചു വാ ഞാൻ ഇവിടെ തന്നെ ഉണ്ട്.
അനു :ഇതിന്റെ ഇടയ്ക്ക് എങ്ങനെ ആണ് ഞാൻ ഒറ്റയ്ക്ക് പോകുന്നത് പ്ലീസ് ചേട്ടാ.
റാം :അതൊക്കെ സ്റ്റെല്ല നിന്നെ കൊണ്ട് പോകും. അവളുടെ കൈയിൽ പിടിച്ചു നടന്നാൽ മതി അവൾ ഇതിന്റെ ഉള്ളു മുഴുവൻ നിന്നെ കൊണ്ട് കാണിക്കും. ജീവിതത്തിൽ നീ ഒരിക്കലും കണ്ടിട്ടില്ലാത്ത ചില മായാകാഴ്ചകൾ നിന്നെ തേടി അവിടെ ഇരിപ്പുണ്ട്. "Lets go and enjoy" .
റാം സ്റ്റെല്ലയെ അടുത്തേക്ക് വിളിച്ചു എന്നിട്ട് ജസ്റ്റ് തല ഒന്ന് കുലുക്കി കാണിച്ചു. അവൾ അനുവിന്റെ കൈയിൽ പിടിച്ചു. അനു തിരിഞ്ഞു നിന്ന് റാമിനെ നോക്കി.
സ്റ്റെല്ല :hei come on ya,,, just for a fun.
അനു റാമിന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ നിറഞ്ഞു വരുന്നത് പോലെ അവൾക്കു തോന്നി. സത്യത്തിൽ ഈ സ്ത്രീ തന്നെ കൊണ്ട് എങ്ങോട്ട് ആണ് പോകുന്നത്?,എന്താണ് ഇവിടെ കാണാൻ ഉള്ള ഇത്രയും വ്യത്യസ്തമായ കാഴ്ചകൾ?
,എന്ത് കൊണ്ടാണ് ഏട്ടൻ കൂടെ വരാത്തതിന്റെ കാരണം???? പല പല
ചോദ്യങ്ങൾ അവളുടെ മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടേ ഇരുന്നു. സ്റ്റെല്ല അനുവിനെയും കൊണ്ട് ഡാൻസ് പാർട്ടിയുടെ ഇടയിലേക്ക് നടന്നു. റാം തന്റെ ഭാര്യ ആൾക്കൂട്ടത്തിനുള്ളിൽ മറയുന്നത് നോക്കി നിന്നു. തുടർന്നു നടക്കാൻ
💬 Comments
View all comments