0%

Chapter Title : ഒരു ലേഡീസ് വാട്സ്ആപ് ഗ്രൂപ്പ് അപാരത 1 [Archer]

Author : Archer Read All Parts 35.8K

ഒരു ലേഡീസ് വാട്സ്ആപ് ഗ്രൂപ്പ് അപാരത

"എടാ ഡേവി, ഈ ഫോൺ എന്താടാ ഇങ്ങനെ അനങ്ങാതെ ഇരിക്കുന്നേ? എന്ത് ചെയ്തിട്ടും ഒരനക്കവും ഇല്ലല്ലോ..നീ ഒന്ന് നോക്കിയേ"

എൻ്റെ മുറിയുടെ വാതിലിൽ ഒരു തട്ടും അപ്പുറത്ത് നിന്നുള്ള മമ്മിയുടെ ശബ്ദവും കേട്ട് ഞാൻ പയ്യെ കട്ടിലിൽ മറിഞ്ഞു.

"ഒരവധി ദിവസം കിട്ടിയാൽ പോലും തള്ള സ്വസ്ഥമായി ഒന്നുറങ്ങാൻ സമ്മയ്ക്കില്ലല്ലോ" മനസ്സിൽ പ്രാകിക്കൊണ്ട് ഞാൻ പയ്യെ എണീറ്റു. കാര്യം എന്താ എന്ന് നോക്കാതെ കിടന്നാൽ മമ്മി ഇരുത്തി പൊറുപ്പിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം.

"എന്താ മമ്മി രാവിലെ തന്നെ മനുഷ്യൻ്റെ മൂഡ് കളയാൻ ആയി" എന്നും പറഞ്ഞ് ഞാൻ വാതിൽ തുറന്നു.

"സമയം എന്തായി എന്നറിയുവോ ചെക്കാ നിനക്ക്. പോത്തുപോലെ കിടക്കാതെ നിനക്ക് കൂടി ഡാഡിയുടെ കൂടെ പോയി ആ കടയിലെ കാര്യം ഒക്കെ നോക്കിക്കൂടെ" വാതിൽ തള്ളിത്തുറന്നു അകത്ത് കയറിക്കൊണ്ട് മമ്മി ഉപദേശം തുടങ്ങി.

"എൻ്റെ മമ്മി...അവിടുത്തെ കാര്യം നോക്കാൻ ഡാഡി തന്നെ ധാരാളം. ഇനി ഞാൻ കൂടെ പോയിട്ട് വേണം ഒന്നു പറഞ്ഞ് രണ്ടാമത്തെന് അങ്ങേർ എൻ്റെ മേലെ ചാടി കേറാൻ" ഞാൻ ഫാൻ ഓഫ് ആക്കി മമ്മിക്ക് നേരെ തിരിഞ്ഞു.

"എന്താ ഇന്നത്തെ പ്രശ്നം?" എൻ്റെ റൂമിലെ ജനൽ തുറക്കാൻ നോക്കുന്ന മമ്മിയെ നോക്കി ഞാൻ ചോദിച്ചു.

"എടാ എൻ്റെ ഫോണിന് എന്തോ കുഴപ്പം. നീ ഒന്ന് നോക്കിയേ" ടേബിളിൽ വെച്ച ഫോണിലേക്ക് നോക്കിക്കൊണ്ട് മമ്മി പറഞ്ഞു.

ഞാൻ ഫോൺ എടുത്ത് ഒന്നു തിരിച്ചും മറിച്ചും നോക്കി. ഹോം സ്ക്രീനിൽ സ്റ്റക്ക് ആയി നിൽക്കുവാണ്

💬 Comments

View all comments