0%

Chapter Title : ഒരു ലവ് സ്റ്റോറി 1

Author : kkstories Read All Parts 170

പറഞ് ഞങ്ങളുടെ കവുങ്ങിൻ തോട്ടം കൊടുപ്പിച്ചത്... ആളില്ലാത്ത സ്ഥലമാണേലും പ്രകൃതി രമണീയമായ ഒരിടം ഇതുപോലെ ഞങ്ങൾക് വേറെയില്ല.... ഇതുകൊടുക്കാൻ പറയാൻ ഒരു കാരണം കൂടി ഉണ്ട്... അവിടേക്കു കവുങ്ങ് നനക്കാൻ വേനൽകാലത്ത് എന്നെയാണ് ഏല്പിക്കാറു. എനിക്ക് അതിലൊട്ടും താല്പര്യമില്ലായിരുന്നു.... ഞാനൊരു ദാനശീലനാണെന്ന് ഉപ്പാന്റെ മനസ്സിൽ തോന്നിക്കുകയും ചെയ്തു... ഞാനാരാ മോൻ... ??

സൈതാലിക്കക്ക് സ്ഥലം കാണിച്ചുകൊടുത്തു വീടുപണി കഴിയും വരെ ഞാൻ കൂടെ ഉണ്ടായിരുന്നു... നല്ല കുട്ടി ആയോണ്ടൊന്നുമല്ല ഉപ്പാന്റെ ഓർഡർ ആയിരുന്നു... ? അങ്ങിനെ നമ്മുടെ സൈതാലിക്ക വീടൊക്കെ വെച്ച് നമ്മളെ നാട്ടിൽ കൂടി....കു ടിയിരിക്കൽ ഞങ്ങള് കുറച്ചു ചങ്ങാതിമാര് ജോറാക്കി നടത്തി.... ആരും ഇല്ലാത്തോർക് ഞമ്മള് മലപ്പൊറത്തെരു ചങ്ക് പറിച്ചും കൊടുക്കും ...... നാടുവിട്ട് എം ബി എ ക്ക്‌ ബാംഗ്ലൂരിൽ പോയേൽ പിന്നെ രണ്ടു കൊല്ലത്തിനു ശേഷം സൈതാലിക്കനെ ഒരാഴ്ച മുമ്പാ കാണുന്നെ....ടിക്കറ്റ് ഒരുമിച്ചെടുക്കാൻ ഉപ്പ പറഞ്ഞോണ്ട് വീട്ടിൽ പോയി കണ്ടത്... മൂപ്പരെ ഭാര്യ അയിഷാത്തയുടെ നല്ല കടുപ്പത്തിലൊരു ചായയും കുടിച്ച് ടിക്കറ്റ് എടുക്കാൻ പോയി... വാ തോരാതെ സംസാരിച്ചോണ്ട് എന്റെ ബൈക്കിന്റെ പിറകിന്ന് മൂപര് വീണിട്ടൊ ന്നുമില്ലെന്ന് മനസ്സിലായി... ഫ്രണ്ട്സിനെ വിട്ട് നാടും വിട്ട് വീടും വിട്ട് പ്രവാസിയാകാൻ താല്പര്യമേ ഇല്ലാത്ത എന്നെ അറുക്കാൻ കൊണ്ടുപോകുന്ന പോലെ പലതും പറഞ് മയക്കി സൈതാലിക്ക കൂട്ടിക്കൊണ്ടുവന്നു..... കുറേ കാലം എല്ലാരും ഇവിടായിരുന്നു.. അന്ന് ഉമ്മയും അനിയനും ഒക്കെ ഉണ്ടായിരുന്നു... ഇന്നിപ്പോ ഞാനും ഉപ്പയും... എനിക്കെല്ലാം പരിചയാക്കിത്തന്നു മുങ്ങാൻ ആണ് ഉപ്പയുടെ പ്ലാൻ... എന്റെ വിധി എന്താണാവോ പടച്ചോനെ....

ഈ മൂന്ന് ബെഡ്‌റൂമും കിച്ചനും

💬 Comments

View all comments