0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 4 [പറവ 🍁]

Author : പറവ 🍁 Read All Parts 82.4K

എങ്കിലും അവൾ സമ്മതിച്ചു...

​ആദ്യത്തെ കുറച്ചു ചോദ്യങ്ങൾ സാധാരണമായിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം, കുട്ടിക്കാലത്തെ ഓർമ്മകൾ...

എന്നാൽ കളി പുരോഗമിക്കുന്തോറും ചോദ്യങ്ങളുടെ സ്വഭാവം മാറി.

​"അബൂ, അടുത്ത ചോദ്യം എന്റെ ഡെയർ (Challenge) ആണ്..." സിനു പറഞ്ഞു..

​

"ചോദിക്ക് പെണ്ണേ.

​"നിന്റെ മനസ്സിൽ ആരോടും പറയാത്ത, ഇതുവരെ തുറന്നുപറയാത്ത ഒരു രഹസ്യം ഇപ്പോൾ എന്നോട് പറയണം...

നോ എസ്കേപ്പ്!"

​അബു കുറച്ചുനേരം സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു....

ദുബായിലെ തണുത്ത റൂമിലും അവന്റെ കൈകൾ വിയർത്തു....

തന്റെ ആകമാർത്ഥ സുഹൃത്തു റാഷിദിന്റെ മുഖം അവന്റെ മനസ്സിൽ വന്നു.

പക്ഷേ, സിനുവിനോടുള്ള അടക്കാനാവാത്ത മോഹം അവന്റെ നിയന്ത്രണം തെറ്റിച്ചു...

​അവൻ ഒന്ന് ആലോചിച്ചു...

എന്നിട്ട് പയ്യേ അവളോട് പറഞ്ഞു തുടങ്ങി,

"എന്റെ മനസ്സിലെ ഏറ്റവും വലിയ രഹസ്യം... അത് നീയണ് സിനു...

റാഷിദിന്റെ ഭാര്യയാകുന്നതിന് മുൻപ്,

എന്റെ കണ്മുന്നിൽ നീ വന്ന അന്ന് മുതൽ ഞാൻ നിന്നെ ആഗ്രഹിച്ചിരുന്നു....

പക്ഷേ നീ അവന്റെ പെണ്ണായി...

ഞാൻ എന്റെ വികാരങ്ങൾ ഉള്ളിലൊതുക്കി."

​നാട്ടിലിരുന്ന് ആ മെസ്സേജ് വായിച്ച സിനുവിന്റെ ശ്വാസമൊന്ന് തടഞ്ഞു...

ദാമ്പത്യത്തിൽ സ്നേഹവും പരിഗണനയും കിട്ടാതെ തളർന്നുപോയ അവളുടെ മനസ്സിലേക്ക് ആ വാക്കുകൾ ഒരു കുളിർമഴ പോലെയാണ് പെയ്തിറങ്ങിയത്...

​

അവൾ പതർച്ചയോടെ ചോദിച്ചു: "അബൂ... നീ എന്തൊക്കെയാ ഈ പറയുന്നേ?"

​"സത്യം മാത്രം പറയാം എന്നല്ലേ നമ്മൾ കരാറുണ്ടാക്കിയത് സിനു? ഇനി നിന്റെ ഊഴമാണ്... ട്രൂത്ത് ഓർ ഡെയർ?"

​സിനു കുറച്ചു സമയം മൗനമായിരുന്നു.

പ്രവാസത്തിന്റെ ഏകാന്തതയിൽ കിടക്കുന്ന അബുവും, സ്വന്തം വീട്ടിൽ ഒറ്റപ്പെട്ട സിനുവും തമ്മിലുള്ള ആ

💬 Comments

View all comments