0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 4 [പറവ 🍁]

Author : പറവ 🍁 Read All Parts 84.1K

നിന്റെ ഈ ശബ്ദം, നിന്റെ ശ്വാസം... ഇതെല്ലാം എന്റേത് മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കുന്നു...

ഒരു രാത്രിയെങ്കിലും, ആരുമില്ലാത്ത ഒരിടത്ത്, നിന്നെ നിലവിന്റെ വെളിച്ചത്തിൽ എനിക്ക് സ്നേഹിക്കണം....സുഹിപ്പിക്കണം, എല്ലാം മറന്ന് നി എനിക്ക് മാത്രം ആയി മാറണം..

​അബു പറഞ്ഞത് കേട്ട സിനുവിന് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.

അവളുടെ ഉള്ളിലും കനലെരിയുകയായിരുന്നു.

​"ഇനി എന്റെ ഊഴം... ട്രൂത്ത്," സിനു തിരിച്ചു ചോദിച്ചു.

അവളുടെ ശബ്ദത്തിലെ വിറയൽ അബുവിന് വ്യക്തമായി കേൾക്കാമായിരുന്നു.

​"സിനു... ഈ നിമിഷം ഞാൻ നിന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ... നീ എന്നെ തടയുമോ, അതോ എന്റെ വികാരങ്ങൾക്ക് മുന്നിൽ കീഴ്പ്പെടുമോ?"

അബുവിന്റെ ചോദ്യത്തിൽ വികാരത്തിന്റെ ആഴവും ആഗ്രഹവും നിറഞ്ഞുനിന്നു...

​നാട്ടിലെ തണുത്ത രാത്രിയിൽ, ബെഡ്ഷീറ്റിനുള്ളിൽ ചുരുണ്ടുകൂടിയിരുന്ന സിനുവിന്റെ കൈകൾ വിറച്ചു...

​"അബൂ... നിന്റെ ഈ ചോദ്യം പോലും എന്നെ തളർത്തുന്നുണ്ട്. ഞാൻ നിന്നിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കും... പക്ഷേ, എന്റെ മനസ്സ് നിന്റെ കൂടെത്തന്നെ നിൽക്കും...

നമ്മൾ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, ഈ നിമിഷം നിന്നെ തടയാൻ എനിക്ക് കഴിയില്ല..."

​ആ രാത്രിയിൽ, വാക്കുകൾക്കും ചോദ്യങ്ങൾക്കും അപ്പുറം അവരുടെ വികാരങ്ങൾ അതിരുകൾ ലംഘിച്ചു...

സൗഹൃദത്തിന്റെയും ദാമ്പത്യത്തിന്റെയും എല്ലാ വേലിക്കെട്ടുകളും തകർത്ത്, നിഷിദ്ധമായ ഒരു പ്രണയത്തിന്റെ ആഴങ്ങളിലേക്ക് അവർ രണ്ടുപേരും കൂപ്പുകുത്തുകയായിരുന്നു...

ദിവസങ്ങൾ കടന്നുപോകുന്തോറും അബുവും സിനുവും തമ്മിലുള്ള ബന്ധം വെറുമൊരു മാനസിക അടുപ്പത്തിൽ നിന്ന് തിരികെ വരാനാവാത്ത അവിഹിത ബന്ധത്തിലേക്ക് മാറിയിരുന്നു....

നാട്ടിൽ ഒറ്റയ്ക്കായ സിനുവും ദുബായിൽ ജോലി ചെയ്യുന്ന അബുവും ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും അപ്പുറത്തേക്ക്, പരസ്പരം വികാരങ്ങൾ പങ്കുവെക്കുന്ന രഹസ്യ പ്രണയിതാക്കളായി

💬 Comments

View all comments