0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 4 [പറവ 🍁]

Author : പറവ 🍁 Read All Parts 84.6K

മാറിയിരുന്നു..

റാഷിദ്‌ കൂടുതൽ അവളിൽ നിന്നും അകലാൻ തുടങ്ങിയിരുന്നു...

റാഷിയുടെ ഉള്ളിൽ സിനു വിനോട് ഉള്ള സംശയം കടുത്തു വരുന്നുണ്ടായിരുന്നു.

സിനു വിന്റെ മൊഞ്ചു കണ്ടണ് അവളെ കെട്ടിയത്...

അത് ഇപ്പോൾ റാഷിയുടെ ഉള്ളിൽ ഏറ്റവും വല്യ കനൽ ആയി എരിഞ്ഞു.

​അതിനിടയിലാണ് അബുവും റാഷിദും ഉൾപ്പെടുന്ന ആ സൗഹൃദ കൂട്ടായ്മയിൽ വീക്കെൻഡ് പ്ലാൻ വരുന്നത്...

അബു , റാഷിദ്,രാജേഷ്, ഫൈസൽ എന്നീ നാലുപേരും ഗൾഫിലെ അവരുടെ പ്രവാസ ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു....നാട്ടിലെ വിദ്യാലയ കാലഘട്ടം മുതൽക്കേ ഉള്ള ആത്മബന്ധം.

​വരാനിരിക്കുന്ന വെള്ളി, ശനി ദിവസങ്ങളിൽ അബു വിന്റെ റൂമിൽ വെച്ച് വലിയൊരു ബാച്ചിലർ പാർട്ടി സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചു....

റാഷിയാണ് എല്ലാം ഒരുക്കവും നടത്തുന്നത്.

ഭക്ഷണം ഉണ്ടാക്കൽ,

മദ്യം, പഴയകാല ഓർമ്മകൾ പങ്കുവെക്കൽ തുടങ്ങി വലിയൊരു ആഘോഷമാണ് അവർ പ്ലാൻ ചെയ്തത്...

​വീക്കെൻഡ് പാർട്ടിക്ക് തലേന്ന് രാത്രി അബു വിന്റെ റൂമിലേക്ക് ഇറങ്ങുന്നതിന്റെ മുമ്പ് റാഷിദ് സിനുവിനെ വിളിച്ചു:

"സിനു, നാളെ ഞാനും അബുവും രാജേഷും ഫൈസലും ഒത്തുകൂടുന്നുണ്ട്...

കുറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ നാലാളും ഇങ്ങനെ ഒരുമിച്ച് കൂടുന്നത്...

നല്ലൊരു ആഘോഷമാക്കണം!"

​ഫോണിന്റെ മറുതലയ്ക്കൽ സിനുവിന്റെ ഉള്ളിലൊരു വിറയൽ പടർന്നു.

താൻ രഹസ്യമായി പ്രണയിക്കുന്ന അബുവും, സ്വന്തം ഭർത്താവായ റാഷിദും ഒരേ മേശപ്പുറത്ത് ഒന്നിച്ചിരുന്ന് കളിയും ചിരിയും കള്ള് കുടിയും ഒക്കെ ആയി ആഘോഷിക്കാൻ പോകുന്നു!

​അന്ന് രാത്രി വൈകി, അബു രഹസ്യമായി സിനുവിനെ വിളിച്ചു:

"സിനു... ഇന്ന് ഞാൻ റാഷിദിന്റെ കൂടെയായിരിക്കും...

അവന്റെ കണ്ണുകളിൽ നോക്കി സംസാരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നുമോ

💬 Comments

View all comments