0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 4 [പറവ 🍁]

Author : പറവ 🍁 Read All Parts 85.8K

എന്ന് എനിക്കറിയില്ല....

പക്ഷേ, എന്റെ മനസ്സിൽ നീ മാത്രമാണ്..."

​"അബൂ... എനിക്ക് പേടിയാകുന്നു...

റാഷിദ് നിന്റെ അടുത്ത സുഹൃത്താണ്...

പാർട്ടിയിൽ വെച്ച് കുടിച് എന്തെങ്കിലും തരത്തിൽ നീ നിന്റെ വികാരങ്ങൾ പുറത്തുകാണിച്ചാൽ...

അവൻ എന്തെങ്കിലും സംശയിച്ചാൽ നമ്മൾ തീർന്നു," സിനു വേവലാതിയോടെ പറഞ്ഞു...

​"പേടിക്കണ്ട പെണ്ണേ... അവനൊന്നും അറിയില്ല.

അവൻ നാട്ടിൽ തനിച്ചാക്കി പോയ നിന്റെ ഉള്ളിലെ തീ അറിയാൻ പോകുന്നതും ഞാനാണ്," അബു ചിരിച്ചുകൊണ്ട് പറഞ്ഞു.

ദുബായിലെ ദേര ഏരിയയിലുള്ള അബു വിന്റെ അപ്പാർട്ട്മെന്റിൽ നാലുപേരും ഒന്നിച്ചു കൂടി...

പാട്ടുകളും തമാശകളും ഉറക്കെ ചിരികളും കൊണ്ട് ആ മുറി സജീവമായി.

ഇറച്ചി വേവുന്നതിന്റെ മണവും ഗ്ലാസുകളിലെ മദ്യത്തിന്റെ പതയും അവരുടെ ആഘോഷത്തിന് ചൂടുപിടിപ്പിച്ചു.

​നാലുപേരും വട്ടത്തിരുന്ന് ഗ്ലാസുകൾ ഉയർത്തി....

റാഷിദ് അബുവിന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു:

"ഡാ അബു... നമ്മുടെ ഈ സൗഹൃദം എന്നും ഇതുപോലെ ഉണ്ടാവണം...

പ്രവാസത്തിന്റെ ഈ മടുപ്പിൽ എനിക്ക് ആകെയുള്ള ആശ്വാസം നിങ്ങളൊക്കെയാണ്."

​

റാഷിദിന്റെ ആ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ കേട്ട് അബുവിന്റെ കൈയിലെ ഗ്ലാസ് ഒരു നിമിഷം വിറച്ചു...

താൻ ചതിക്കുന്നത് ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്ന പ്രാണസ്നേഹിതനെയാണെന്ന തിരിച്ചറിവ് അവന്റെ ഉള്ളിൽ ഒരു നിമിഷം തണുത്ത കാറ്റായി കടന്നുപോയി...

​എന്നാൽ, പാർട്ടിയുടെ ചൂടുപിടിച്ച നിമിഷങ്ങളിൽ, റാഷിദ് വാഷ്‌റൂമിലേക്ക് പോയ സമയത്ത് അബു പതുക്കെ സിനുവിന് മെസ്സേജ് അയച്ചു:

​"എടി പെണ്ണേ നിന്റെ ഇക്ക എന്റെ മുന്നിലിരുന്ന് മദ്യപിക്കുന്നുണ്ട് ...

പക്ഷേ എന്റെ ഉള്ളിൽ നിന്റെ ഓർമ്മകളുടെ ലഹരിയാണ്..."

​നാട്ടിൽ റാഷിയുടെ മുറിയിൽ മുറിയിൽ കിടന്ന് സിനു ആ

💬 Comments

View all comments