Chapter Title : ഒരു മുറ 1 [A V]
തോന്നിയില്ല. കുടുംബക്കാർ വഴക്ക് ഇട്ടതിനു കവിത എന്ത് പിഴച്ചു. വീട്ടുകാർ ആണ് അവരുടെ മനസ്സിൽ ആഗ്രഹം കുത്തി നിറച്ചത്. തെറ്റുകാർ അവർ ആണ്. ഞാൻ പിന്നെ ഈ കാര്യം മനസ്സിൽ ഓർത്തില്ല..
പോകെ അവളുടെ മുഖത്തുള്ള വിഷാദം ഒക്കെ പോയി നോർമൽ ആയി . എന്റെ വീട്ടുകാർ ആണെങ്കിൽ കുടുംബത്തെ വിട്ട് വന്ന വിഷമം ആന്നെന്നു വിചാരിച്ചു. അവളുടെ അച്ഛൻ എല്ലാം എന്നോട് പറഞ്ഞിരുന്നു.
കല്യാണം കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞപ്പോൾ കവിതക്ക് സർക്കാർ ജോലി കിട്ടി. ഞാൻ അവളുടെ ജീവിതത്തിൽ വന്നത് കൊണ്ട് ആണ് തനിക്ക് ഈ ഭാഗ്യം ഒക്കെ കിട്ടിയത് എന്നവൾ പറയും.
രണ്ടു വർഷം കടന്നുപോയി ഇതിനു ഇടക്ക് ഞാൻ ഒരു വീട് പണിത് തറവാട്ടിൽ നിന്നും മാറി. ആ വീടിന്റെ അടുത്തുള്ള കുറെ ഏറെ സ്ഥലം എന്റെ അച്ഛൻ എനിക്ക് വാങ്ങി നൽകി. അവിടെ അടുത്തു നമുക്ക് കുടുംബ വക ഭൂമി ഉണ്ട്.കൃഷിയോട് എനിക്കുള്ള താല്പര്യം അച്ഛന് അറിയാം. കൃഷി ഈ ജോലി എല്ലാം ഒരുപോലെ ഒരു നാണയത്തിന്റെ രണ്ടു വശം പോലെ കൊണ്ടു നടന്നു
നെല്ല്, വാഴ, കപ്പ, കാമുക്ക് എന്നിങ്ങനെയുള്ള നാനാവിധത്തിൽ ഉള്ള കൃഷിയും അവിടെ ഉണ്ട്
ആ സ്ഥലത്ത് ഒരു തോട് ഒഴുകുന്നു. കൃഷിക്ക് ആവശ്യമായ ജലം അതിൽ നിന്നും ആണ് എടുക്കുന്നത്. അതിന്റെ കരയിൽ കുറച്ചു സ്ഥലത്തായി കുറെയധികം മഞ്ഞ നിറമുള്ള ഇല്ലിക്കാട് വളർന്നു നിൽക്കുന്നു. മുളയും ഉണ്ട് അവിടെ ഞാൻ ആ കാടിന്റെ മധ്യത്തിൽ ചെറിയ മാടം പോലെ ഉണ്ടാക്കിയിട്ടുണ്ട് അവിടെ ഒരു ഇരിപ്പിടം സെറ്റ്
💬 Comments
View all comments