Chapter Title : ഒരു മുറ 6 [A V]
വിവരമുള്ള ആരെങ്കിലും നിന്റെ പേര് സ്ഥലം എഴുതി വയ്ക്കുമോ. കല്യാണം കഴിഞ്ഞപ്പോൾ മുതലുള്ള നിന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ഇതൊരു നടക്കു പോകത്തില്ല എന്ന്.
അങ്ങനെയുള്ള ഞാൻ നിന്റെ പേരിൽ സ്ഥലം വാങ്ങുകയോ ആരാണ് നിന്നോട് ഈ മണ്ടത്തരം ഒക്കെ എഴുന്നള്ളിച്ചത്. ഓ ഇവനും ഇവന്റെ അമ്മയും ആയിരിക്കും അല്ലേ.
അതുകേട്ട് കേട്ടപാതി കേൾക്കാത്ത പാതി എന്ന് കരുതി മൊത്തത്തോടെ മുക്കാൻ ഇറങ്ങിയതാണ് അല്ലേ. ഇനി നിന്നെ നാട്ടിൽ കണ്ടാൽ ഞാൻ കത്തിച്ചു കളയും.
ട്രാൻസ്ഫർ വാങ്ങി ഇവന്റെ കൂടെ താമസിക്കാൻ പോയ സ്ഥല ഉണ്ടല്ലോ അങ്ങോട്ട് തന്നെ വച്ച് പിടിച്ചോ.
പിന്നെ അവളുടെ അച്ഛനോട് പറഞ്ഞു ആസനത്തിൽ ആൽ കിളിർത്താൽ അത് തണൽ ആയി കൊണ്ടു നടക്കുന്ന തന്നപോലെ ഉള്ളവർക്ക് ഇത് കിട്ടിയാൽ പോരെടാ കിളവാ.....
അയാൾക്ക് മകളുടെ പേരിൽ ഉള്ളത് ഒക്കെ വേണം അല്ല...... പന്ന.....
.
ഇതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.... പിന്നെ അടുത്ത ശുഭ മുഹൂർത്തത്തിൽ തന്നെ ഞാൻ സോനയെ ജീവിതത്തിൽ കൂട്ടി....
********* ******** ******* ****** ****** ***** ******
കവിത ഡോക്ടറെകാത്തു ഇരിക്കുന്നു.. ഒരു ലേഡി ഡോക്ടർ ആണ്. താൻ കണ്ടിരുന്ന ഗൈനക്കോളജിസ്റ് പറഞ്ഞിട്ട് ആണ് ഈ ഹോസ്പിറ്റലിൽ വന്നത്. മകൻ ജനിച്ചിട്ട് ഇന്നേക്ക് ആറ് വർഷം കഴിഞ്ഞു.
താൻ ഇവിടെ ഇരിക്കാൻ കാരണം അവൻ തന്നെയാണ് കാരണം വേറെയൊന്നുമല്ല അവനു ഒരു അനുജനോ അനിയത്തിയോ വേണം. അവന്റെ കൂടെ പഠിക്കുന്ന കൊച്ചുകൂട്ടുകാർക്ക് അനിയനോ അനിയത്തിയോ ഉണ്ട് അവരുടെ കാര്യം ഇവനോട്
💬 Comments
View all comments