Chapter Title : ഒരു മുറ 6 [A V]
അദ്ദേഹത്തിന് പറ്റിയ അപകടം അതു തന്നെ കാരണം ..
മൂന്ന് വർഷംമുൻപേ നടന്ന അപകടം തന്നെയാണ് കാരണം അതിനു മുൻപേ അല്ലന്നുറപ്പ് ആണ് കാരണം അതിനു ശേഷം നിങ്ങൾക്ക് കുട്ടിഉണ്ടായല്ലോ.സാരമില്ല ഒരാളെങ്കിലും ഉണ്ടല്ലോ മക്കൾ ആയിട്ട്.
അതു നല്ലതെന്ന് കരുതി ആശ്വാസം കണ്ടെത്തുക.. കവിത അവിടെ നിന്നും ഇറങ്ങി.. അന്ന് നടന്ന ആക്സിഡന്റ് അവളുടെ മനസ്സിൽ ഓടിയെത്തി. പിന്നെ അവളുടെ മനസ്സ് ആശ്വാസം കണ്ടെത്തി.
എന്തായാലും തങ്ങൾക്കു അശ്വസിക്കാൻ ഒരു കുഞ്ഞ് ഉണ്ടല്ലലോ.
ഹോസ്പിറ്റലിൽ നിന്നും അവൾക്ക് അടുത്ത ടൗണിലേക്ക് ഉള്ള ഒരു ബസ് കിട്ടി അവിടെയുള്ള ഒരു മാളിൽ അവൾ കയറി വേറെ ഒന്നും അല്ല കുറച്ചു തുണികൾ അവിടെയുല്ലാ ഷോപ്പിൽ നിന്നും വാങ്ങണം അച്ഛനും അമ്മയ്ക്കും പിന്നെ അമ്മായിക്കും.
അച്ഛന്റെ പിറന്നാൾ ആണ്. അന്നത്തെ സ്ഥലംമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അവർക്ക് അപമാനം കാരണം ആകെ പ്രശ്നംആയി അതു കൊണ്ട് അവിടത്തെ സ്ഥലം എല്ലാം വിറ്റു.
സുരേഷ്ചേട്ടൻ ഇടപ്പെട്ട് ഇവിടെ തങ്ങളുടെ അടുത്ത് വീടും സ്ഥലവും എല്ലാം വാങ്ങി.
ഒരു തരത്തിൽ ഒരു ഒളിച്ചോട്ടം . അന്ന് തന്റെ പേരിൽ ആന്നെന്നു അമ്മായി പറഞ്ഞപ്പോൾ സത്യം ആണെന്ന് കരുതി വളരെ കോൺഫിഡന്റ് ആയി ആണ് പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് നൽകിയത്.
അവിടെ എത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു. അങ്ങനെ നാട്ടിൽ ഈ വാർത്ത പരന്നു ആകെ അപമാനംആയി. രജിസ്റ്റർ ഓഫീസിൽ ഒന്ന് അന്വേഷണം നടത്തിയത് പോലുമില്ല. എല്ലാം തങ്ങളുടെ തെറ്റ്....
സാധനങ്ങൾ വാങ്ങി ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് കുറച്ചു മാറി ആഡംബരക്കാർ വന്നു നിന്നത്.
💬 Comments
View all comments