Chapter Title : ഒരു മുറ 6 [A V]
വളരെയധികം പ്രസിദ്ധമായ ഒരു ബ്രാൻഡിലുള്ള കാർ ആയിരുന്നു അത്.
അതിന്റെ കറുത്ത നിറം അവളെ ആകർഷിച്ചു. വാങ്ങുകയാണെങ്കിൽ ഇതുപോലെ ഒരു കാർ വാങ്ങണം. അതിന്റെ കോഡ്രൈവർ ഡോർ തുറന്നു.
മയിൽ നീല നിറത്തിൽ ഉള്ള മനോഹരമായ വിലകൂടിയ സാരി ധരിച്ച ഒരു സുന്ദരി അതിൽ നിന്നും ഇറങ്ങി. ഹൊ എന്തൊരു സൗന്ദര്യം..
ജ്വലിക്കുന്ന പോലെയുള്ള ഭംഗി . നല്ല വെളുത്ത നിറം . ഏതാണ്ട് ഇരുപത്തി മൂന്നു വയസു തോന്നിച്ചു. അവളുടെ ഡ്രെസ്സിൽ അവളുടെ ആഭരണത്തിൽ ആയിരുന്നു അവളുടെ കണ്ണുകൾ.
അവളോട് കവിതക്ക് അസൂയ തോന്നി . ആ സുന്ദരിയുടെ കൈ പിടിച്ചു ഒരു ആൺകുട്ടി പുറത്തു ഇറങ്ങി ആ കുട്ടിയെ കണ്ടു കവിത ഷോക്ക് അടിച്ച പോലെ തോന്നി.
തന്റെ മോന്റെ അതേ മുഖം ശരിക്കും അവൻ ആണെന്ന് അവൾക്ക് തോന്നി. ഇനി ഒരു പക്ഷെ അവനെ ഇവർ പിടിച്ചു കൊണ്ടു വന്നത് ആയിരിക്കുമോ.
പിന്നെ ആണവൾ മനസ്സിലാക്കി ഈ കുട്ടിക്ക് തന്റെ മകനെക്കാൾ നല്ല വെളുപ്പ് നിറം ഉണ്ട്. വിലകൂടിയ വസ്ത്രങ്ങൾ ആണ് അവന്റെ വേഷം.
കണ്ടാൽ അവനെ വാരി എടുക്കാൻ തോന്നും തന്റെ മകനേക്കാൾ ഉയരം കുറവ് ആണ്... അവൾ അത്ഭുതപൂർവം ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഒപ്പം ആ ആ യുവതിയെയും.
അമ്മയും മകനും ആണെന്ന് അവൾക്ക് മനസ്സിലായി കാരണം ആയുവതിയുടെ അതെ വെളുപ്പ് തന്നെയായിരുന്നു ആ കുഞ്ഞിന്..
ആ കാറിന്റെ ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിവന്ന വരുന്ന ആളെ കണ്ട് കവിതയുടെ കണ്ണ് തള്ളി
രവി തന്റെ മുൻ
💬 Comments
View all comments