Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
വന്ന് വാഴവേണ്ടിയ വയസ്സില് പിണമായ് അന്ത അഴകാണ പൊണ്ണെ ചിന്ന വയസ്സിലെ വിധവയാ തവിക്ക വെക്കിരേൻ...?
"നീ കുറിച്ചുവച്ചോ, കഴിഞ്ഞു നിന്റെ സമയം, നാളെ ന്യൂസ് പേപ്പറിൽ നിന്റെ പടവുംമുണ്ടാകും," ആത്മവിശ്വാസത്തോടെ അജു പറഞ്ഞു.
"എൻ പടം,... ആഹ്‌ഹാ, എന്ത കോളത്തിൽ," പരിഹാസത്തോടെ സെൽവം ചോദിച്ചു.
"കാത്തിരിക്കൂ അൽപ്പനേരം കൂടെ, ഈ കുട്ടികളെകയറ്റിയ കണ്ടയ്നർ ഇവിടന്ന് ചലിക്കുമ്പോഴേക്കും നിന്റെ കൈയിൽ സത്യത്തിന്റെ,നിയമത്തിന്റെ കുരുക്ക് വീണിരിക്കും സെൽവം."
"എന്നാ പന്ട്രനീ, പൊലീസേ കൂപിടുവാങ്കളാ.. അന്ത നായ്ക്കൾക്ക് നിറയെ പണംകൊടുത്തിട്ടെ അപ്പുറം യാരും ഇങ്കെ വരാത്. തമ്പി,പെരിയവക്കെ സൊന്നാ കേക്കണം. ഇല്ലാട്ടി വാഴവേണ്ടിയ വയസ്സില് പടത്തില് മാലപ്പോട്ടിടുവേൻ..ജാഗ്രതേ..."
അവനുനേരെ വിരൽചൂണ്ടി നിൽക്കുമ്പോഴാണ് അജുവിന്റെ പോക്കെറ്റിൽ കിടക്കുന്ന ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. സെൽവം തന്റെ സഹായിയോട് അതെടുക്കാൻ ആംഗ്യം കാണിച്ചു. ഫോണെടുത്ത് ലോഡ് സ്പീക്കറിൽ ഇട്ടു. 'എസ് ഐ എബിൻ.'
"അജു... നിനക്ക് കുഴപ്പൊന്നുമില്ലല്ലോ. കമ്മീഷണർ ഓർഡർ തന്നില്ല, ഇനിയതോന്നും നോക്കിയിട്ട് കാര്യമില്ല. ഞാൻ എന്റെ ഫോഴ്സ്നേയും കൊണ്ട് ഉടൻവരാം അതുവരെ അവന്മാരെ പോകാൻ അനുവദിക്കരുത്."
മറുത്തൊന്നും പറയാതെ സെൽവം ഫോൺ കട്ട് ചെയ്തു.
"യാര്, പോലീസാ... വാങ്കടാ....തുഫ്...." സെൽവം കാർക്കിച്ചു തുപ്പി.
"ഡാ.....ഓർത്ത് വച്ചോ, ഇവിടുന്ന് നീ രക്ഷപെട്ടാലും ഞാൻ ജീവിച്ചിരിക്കുകയാണേൽ അത് നിന്റെ അന്ത്യത്തിലേക്കാകും." കയറിൽ കിടന്നാടികൊണ്ട് അജു പറഞ്ഞു.
"അടിങ്കട അന്ത പൊറുക്കിയെ."
അരിശംമൂത്ത സെൽവം അജ്ഞാപിച്ചതും നാലുഭാഗത്തുനിന്ന് ആളുകൾ വന്ന് അജുവിനെ തലങ്ങും വെലങ്ങു അടിച്ചു. തളംകെട്ടി ചോര വായിൽ നിന്നും ഒലിച്ചിറങ്ങി. വേദനകൊണ്ടവൻ അലറികരഞ്ഞു.
അജുവിന്റെ ഫോൺവരുന്നതുംകാത്ത് ദീപ ഉമ്മറത്തിണ്ണയിൽ ചാറിനിൽക്കുന്നമഴയെ നോക്കിയിരുന്നു.
"ഒന്നുവിളിച്ചാലോ
💬 Comments
View all comments