Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
?" അവൾ സ്വയം ചോദിച്ചു.
എന്നിട്ട് രണ്ടും കൽപ്പിച്ച് വിളിച്ചു.
സെൽവത്തിന്റെ കൈയിലിരുന്ന് അജുവിന്റെ ഫോൺ ശബ്‌ദിച്ചു.
ഫോണുമായി അയാൾ അജുവിന്റെ നേരെചെന്നു.
"ഉങ്കെ പൊണ്ടാട്ടി.... റൊമ്പ അഴകാറുക്ക്, ന്നാ കട്ടിക്കട്ടുമാ..." ആ ചോദ്യം കേട്ട അജു വായിൽ ഊറിവന്ന രക്തം സെൽവത്തിന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.
"ഉങ്കെ പൊണ്ടാട്ടി.... റൊമ്പ അഴകാറുക്ക്, ന്നാ കട്ടിക്കട്ടുമാ..." അയാളുടെ ആ ചോദ്യം കേട്ട അജു വായിൽ ഊറിവന്ന രക്തം സെൽവത്തിന്റെ മുഖത്തേക്ക് ആഞ്ഞുതുപ്പി.
മുഖത്തുപതിച്ച രക്തം സെൽവം വലതുകൈകൊണ്ട് തുടച്ചുനീക്കി, എന്നിട്ട് ആ കൈകൊണ്ട് തന്നെ അജുവിന്റെ കർണ്ണപടംനോക്കി വീശിയടിച്ചു.
പിന്നെ ചുറ്റുംകൂടിനിന്ന സെൽവത്തിന്റെ സഹായികൾ അവനെ മാറിമാറിയടിച്ചു.
"ഡാ.... തന്തക്ക് പിറന്നവനാണെങ്കിൽ ഒറ്റക്ക് വാടാ..."
പാതിതുറന്ന മിഴിയോടുകൂടെ അജു പറഞ്ഞു.
"അവനെ വെളിയെഅണപ്പ്.." പിന്തിരിഞ്ഞുനടന്ന സെൽവം അവിടെനിന്നുകൊണ്ട് പറഞ്ഞു.
കൂട്ടത്തിലൊരാൾ അജുവിന്റെ കൈയിലെ കെട്ട് അഴിച്ചുവിട്ടതും നിൽക്കാൻ പോലുംകഴിയാതെ അവൻ താഴെവീണതും ഒരുമിച്ചായിരുന്നു. നിലത്ത് വീണ അജുവിന്റെ നെഞ്ചിലേക്ക് സെൽവം തന്റെ ഇരുമ്പുപോലുള്ള കാലുകൾകൊണ്ട് ആഞ്ഞുചവിട്ടി.
"ഇപ്പോ നീയും ഉങ്കപ്പാവെ മാതിരി എനക്ക് കുറുകെ വന്ന് ഡിസ്റ്റേർബ് പൻട്ര."
സെൽവം ദീർഘശ്വാസമെടുത്തുവിട്ടു.
"കടയ്സെയിൽ ഉനക്ക് ഏതാവത് ആസേ യിരിക്കാ തമ്പി..? ഇരിക്കേന്നാ ഇപ്പവേ സൊല്ല്, അപ്പറം നീ സാകപോര്."
സെൽവം ആർത്തുച്ചിരിച്ചു.
അയാൾ അരയിൽനിന്നും കഠാരയെടുത്ത് മലർന്ന് കിടക്കുന്ന അജുവിന്റെ ഇടനെഞ്ചുനോക്കി ആഞ്ഞുകുത്താൻ ചെന്നു.
പെട്ടന്ന് സെൽവത്തിന്റെ കഴുത്തിലേക്ക് അജുവിന്റെ വലത്തെകൈ ചെന്നു. ഇടതുകൈകൊണ്ട് തന്നെ കുത്താൻ വന്ന സെൽവത്തിന്റെ കഠാരയോടുള്ള കൈ അജു തടഞ്ഞുപിടിച്ചു.
ഒരുനിമിഷം അയാൾക്ക് ശ്വാസം നിലച്ചതുപോലെ തോന്നി, പ്രാണനുവേണ്ടി അല്പ്നേരം സെൽവം പിടഞ്ഞു.
💬 Comments
View all comments