0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 782

"ഡേയ്... പുടിങ്കടാ.. " ഇടറിയശബ്ദത്തിൽ സെൽവം തന്റെ സഹായികളോട് പറഞ്ഞു.

അവർ സെലവത്തെ അജുവിന്റെ കൈകളിൽ നിന്നും വേർപ്പെടുത്തി.

"ഡേയ്... സുട്രാ അന്ത പൊറുക്കിയെ..." അരിശംമൂത്ത സെൽവം വിളിച്ചുപറഞ്ഞു. അതുകേട്ടതും, തടിച്ചുകൊഴുത്ത മൂന്നാല് പേരുവന്ന് അജുവിനെ വളഞ്ഞു. കൈയിലുള്ള ഇരുമ്പുദണ്ഡുകൊണ്ട് അവനെ ആഞ്ഞടിച്ചു.

അടിയുടെ ആഘാതത്തിൽ അജു അവിടെകൂട്ടിയിട്ട കന്നാസുകളുടെ മുകളിലേക്ക് തെറിച്ചുവീണു.

നിലത്തുകിടന്ന അവന്റെ നേരെ കുതിച്ചെത്തിയ തടിമാടന്റെ അടിവയറിനു ചവിട്ടി തൽക്കാലം അജു പിടിച്ചുനിന്നു.

കൈയിൽകിട്ടിയ പട്ടികകൊണ്ട് അജു അവർക്കെതിരെ പ്രതിരോധിച്ചു.

നിലത്തുവീണ അയാളെ അജു ശക്തിയായി അടിച്ചു.

ചെറുത്തുനിൽക്കാൻകഴിയാത്ത വന്ന ഗുണ്ടകൾ വളരെ പെട്ടന്നുതന്നെ നിലത്തു വീണു.

കാലുകൾക്ക് ബലം നഷ്ടപ്പെട്ട അജു കിതച്ചുകൊണ്ട് നിലത്തിരുന്നു. വായിൽനിന്നും ഒലിച്ചിറങ്ങിയരക്തം അവൻ തുടച്ചു നീക്കി.

പതിയെ കൈയിൽകരുതിയ പട്ടികനിലത്തു കുത്തിയെഴുന്നേറ്റു തിരിഞ്ഞു നിന്നതും

ശരംവേഗത്തിൽ ഒരു കഠാര അജുവിന്റെ ഇടത് വയറിൽ തുളഞ്ഞുകയറി.

രക്തംകലങ്ങിയ കണ്ണുകളോടുകൂടി അജു കഠാരയെ ഒന്നുനോക്കി, മുക്കാൽ ഭാഗവും തന്റെ വയറിനെ തുളഞ്ഞുകയറിയിരിക്കുന്നു.

"എന്നടാ പാക്രേൻ... ന്നാ അപ്പോവേ സൊന്നെലെ... ഉങ്കുഉയിരിക്ക് പ്രച്ചനായിടു ന്ന്, അന നീ കേക്കലെ... "

കത്തിയുരി സെൽവം വീണ്ടും അതേസ്ഥാനത്തു ആഞ്ഞുകുത്തി.

"ഡേയ്.... ഇന്ത പൊറുക്കിയെ സീക്രം റയിൽവേട്രാക്കിൽ പോഡ്ര..." തിരിഞ്ഞുനിന്ന് നിലത്തവീണുകിടക്കുന്ന തന്റെ അനുയായികളോട് പറഞ്ഞുതും തന്റെ കൈയിലുണ്ടായിരുന്ന പട്ടികകൊണ്ട് അജു സെൽവത്തിന്റെ തലയിൽ ആഞ്ഞടിച്ചുതും ഒരുമിച്ചായിരുന്നു.

രണ്ടുപേരും നിലത്തുവീണു.

അടിയുടെ ആഘാതത്തിൽ സെൽവം അല്പ്പനേരം തന്റെ കൈകൾകൊണ്ട് തല പൊത്തിപ്പിടിച്ചു.

കണ്ണുകളിൽ ഇരുട്ടകയറി. താനെ അടഞ്ഞുപോകുന്ന മിഴികളെ അജു പതിയെ തുറക്കാൻ ശ്രമിച്ചു. വേദനകൊണ്ട് അയാൾ കുത്തേറ്റ ഭാഗത്തെ അമർത്തിപ്പിടിച്ചു.. ചോര

💬 Comments

View all comments