Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
തളംകെട്ടിത്തുടങ്ങി ജീവന്റെ സ്പന്ദനം നിലക്കാറായെന്ന സത്യം മനസിലായപ്പോൾ അജുവിന് തന്റെ അമ്മയുടെയും, കുസൃതികാണിച്ചുനടക്കുന്ന കുഞ്ഞനിയത്തിയുടെയും മുഖം മസിൽ തെളിഞ്ഞു വന്നു.
"അജൂ..." ഒരു സ്‌ത്രീ ശബ്ദം.
അവൻ മെല്ലെ തലയുയർത്തി നോക്കി കോടവന്നുനിറഞ്ഞ ഗോഡൗണിൽ ദാവണിയുടുത്ത് ഒരുപെണ്കുട്ടി തന്റെ അരികിലേക്ക് വരുന്നതായി തോന്നി.
"ദീപാ.....ദീ..... പാ..." ഇടറിയശബ്ദത്തിൽ അജു വിളിച്ചു. അവനറിയതെ കണ്ണുകൾ താനെഅടഞ്ഞു.
ഉമ്മർത്തിണ്ണയിലിരിക്കുകയായിരുന്ന ദീപ വലിയ മിന്നലോടുകൂടിയ ഇടി ഭൂമിയിലേക്ക് ഇറങ്ങിവന്നത് കണ്ട് ഭയന്നു അകത്തേക്ക് ഓടി.
"അജു എന്താ വിളിക്കത്തെ.? അലമാരയുടെ കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കിക്കൊണ്ട് ദീപ സ്വയം ചോദിച്ചു. ഫോണെടുത്ത് അജുവിനെ വിളിച്ചു. പക്ഷെ സ്വിച്ച് ഓഫ് ആയതുകാരണം അവളിൽ ഭയം പുറപ്പെട്ടു.
"ഇനിവല്ല അപകടവും... ഏയ്... ന്റെ ദേവി കാത്തോൾണെ.."
സുബോധം കൈവരിച്ച സെൽവം അവനെ കാർക്കിച്ചു തുപ്പി. വൈകാതെ രണ്ടുപേർ വന്നു അജുവിനെ നിലത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി.
കുട്ടികളെ കയറ്റിയ കണ്ടയ്നറിനോട് ചാരിനിർത്തിയിട്ട ജീപ്പിന്റെ പിന്നിലേക്ക് അജുവിനെയെടുത്തെറിഞ്ഞു.
"എട്രാ വണ്ടി.." പിന്നിൽ നിന്നും സെൽവം വിളിച്ചുപറഞ്ഞു.
11.10നുള്ള ജനശദാപ്തി വരുന്ന ട്രാക്കിൽ അജുവിനെ കിടത്തുമ്പോൾ മറ്റാരെങ്കിലും കാണുന്നുണ്ടോയെന്നു അവർ ശ്രദ്ധിച്ചിരുന്നു.
"അമ്മേ..." ട്രാക്കിൽ കിടന്ന് അജു വേദനകൊണ്ട് ഇടറിയശബ്ദത്തിൽവിളിച്ചു. അവൻ പതിയെ കണ്ണുതുറന്നു നോക്കി ആകാശത്ത് താരകങ്ങളാൽ നിറഞ്ഞുനിൽക്കുന്നു, നക്ഷത്രങ്ങൾക്കിടയിൽ കണ്മഷിയെഴുതിയ കരിനീലക്കണ്ണുകളുമായി ദീപയുടെ മുഖം തെളിഞ്ഞു വന്നു. അൽപ്പനേരം അജു ആകാശത്തേക്ക് നോക്കിക്കിടന്നു. അത്ര ഭംഗിയായി അവൻ ഇതുവരെ നീലാകാശത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. പൂർണ്ണ ചന്ദ്രൻ തന്നെ മാടിവിളിക്കുന്നതായി തോന്നിയ അവൻ പതിയെ പുഞ്ചിരിച്ചു.
"ദീപാ....എനിക്ക്....ഇഷ്ട്ടമായിരുന്നു...നിന്നെ... ഐ....ലവ്...."
"ഡേയ്... നീ...സാകലെ..? വായ് മൂട്രാ.." പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ കൂട്ടത്തിലൊരാൾ
💬 Comments
View all comments