0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 785

അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി. രക്തം കട്ടയായി വായിൽകൂടെ പുറത്തേക്ക് വന്നു.

"അമ്മേ...." ദുഃസ്വപ്നം കണ്ടപോലെ ദീപ കിടക്കയിൽ നിന്നുംഞെട്ടിയെഴുന്നേറ്റു. എന്നിട്ട് തന്റെ മൊബൈലെടുത്തു നോക്കി.

"ഇല്ല.. അജുവിന്റെ മിസ്സ്ഡ് കോൾ ഒന്നുമില്ല"

നിരാശയോടെ അവൾ വീണ്ടു കിടന്നു.

രാവിലെ എഴുന്നേറ്റവൾ അടുക്കളപണിയിൽ മുഴുകിനിൽക്കുമ്പോഴായിരുന്നു അച്ഛൻ ടിവിയിലെ വാർത്ത വച്ചത്.

"ജില്ലയിൽ ഭിക്ഷാടനത്തിനായി കൊണ്ടുപോകുകയായിരുന്ന 65 കുട്ടികളെയും, ഇടനിലക്കാരെയും എസ് ഐ എബിൻ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കണ്ടയ്നറിൽ കടത്താൻ ശ്രമിച്ച കുട്ടികൾ വ്രണപ്പെട്ട മുറിവുകളുമായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

വാർത്തകേട്ട ദീപ ദീർഘശ്വാസമെടുത്തുവിട്ടു.

"അങ്ങനെ അജുവിന്റെ ലക്ഷ്യം പൂർത്തീകരിച്ചു." അവൾ മനസിൽ പറഞ്ഞുനിൽക്കുമ്പോഴായിരുന്നു അടുത്ത വാർത്ത.

"എറണാംകുളം നോർത്ത് റയിൽവേ ട്രാക്കിൽ അജ്ഞാത മൃതുദേഹം... തിരിച്ചറിയാൻ കഴിയാത്ത മൃതുദേഹത്തിൽ നിന്നു കിട്ടിയ ഈ കവിതയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ എറണാകുളം സി ഐ ഓഫീസുമായി ബന്ധപ്പെടുക.."

വലിയ സ്ക്രീനിൽ ആ കവിത എടുത്തുകാണിച്ചു.

കവിതയെന്നുകേട്ടതും ദീപ മെല്ലെ ടിവിയിലേക്കൊന്നു കണ്ണോടിച്ചു...

താനെഴുതിയ കവിത..ദീപയുടെ കൈയിലുണ്ടായിരുന്ന അരിപത്രം താഴെവീണ് അരിമണികളെല്ലാം ചിന്നിച്ചിതറി..

"അച്ഛാ...ഇത്....എനിക്കറിയാം....അജു.. എന്റെ കവിത..." വാക്കുകൾ മുറിഞ്ഞുപോകുന്നതായി തോന്നിയ ദീപ വായപൊത്തി അലറികരഞ്ഞു.

അച്ഛനെയും കൂട്ടി അവൾ സി ഐ ഓഫീസിൽ ചെന്നു. വിവരങ്ങൾ പറഞ്ഞപ്പോൾ ദീപയെയും കൊണ്ട് വനിതാ പൊലീസ് സിറ്റി ഹോസ്പിറ്റലിലേക്ക് പോയി.

അവരെയും കാത്ത് എസ്‌ഐ എബിൻ മോർച്ചറിക്കു മുപിൽ നിൽക്കുന്നുണ്ടായിരുന്നു.

ചോരക്കറചിന്തിയ ഒരു പേപ്പർ എസ് ഐ എബിൻ അവൾക്ക് നേരെ നീട്ടി..

നിറമിഴികളോടെ അവളത് വായിക്കാ ശ്രമിച്ചു

"കാത്തിരിക്കയാണ് ഞാൻ നിനക്കായ് സഖേ..... തൂമഞ്ഞിൻ പുലറിയി- ലാദ്യമായികണ്ടനാൾ, അനുരാഗലയമായി

💬 Comments

View all comments