Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
മാറിയേന്മനമതിൽ, പ്രണയശോണിമ സീമന്തരേഖയിൽ ചാർത്തുന്ന അനർഘനിമിഷത്തിനായ്, കൺപ്പാർത്തിരിക്കുന്നു ഞാൻ ഒരായിരമാണ്ടിന്ന്...."
വായിച്ചുകഴിഞ്ഞതും അവൾ ആ കവിത മുഖത്തോട് ചേർത്തുപിടിച്ചുകൊണ്ട് വാവിട്ടുകരഞ്ഞു.
ഹൃദയത്തിൽ പ്രതിഷ്ട്ടിച്ച വിഗ്രഹം വീണുടഞ്ഞുപ്പോയിരിക്കുന്നു.
അജു ഇനിയില്ല എന്ന സത്യം അവളെ പറഞ്ഞു വിശ്വസിപ്പിക്കാൻ അച്ഛൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല...
"പി സി ഈ കുട്ടിയുടെ സ്റ്റേറ്റ്മെന്റ് വാങ്ങി,മൃതദേഹം വിട്ട് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം. ഐ ആം സോറി ദീപാ... എനിക്ക് പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞില്ല അതാ ഞാൻ ന്യൂസിൽ അങ്ങനെ കൊടുത്തെ.. "
"സർ എനിക്ക്......കാണണം... പ്ലീസ്.." കൈകൾ കൂപ്പി അവൾ കെഞ്ചി.
"സോറി... അങ്ങനെ കാണാൻ പറ്റാവുന്ന ഒരു സ്ഥിതി അല്ല."
"ഒരുപ്രാവശ്യം.... ഒറ്റത്തവണ... പ്ലീസ് സർ..." കരഞ്ഞുകൊണ്ട് ദീപ നിലത്തിരുന്നു..
"മോളെ...എന്തായിത്, എണീക്ക്.... " അച്ഛൻ അവളെ തോളിൽപിടിച്ചുകൊണ്ടു അടുത്തുള്ള ബഞ്ചിലിരുത്തി.
എബിൻ ഒരു വനിതാ പോലീസിനെ വിളിച്ചുവരുത്തി ദീപയുടെകൂടെ മോർച്ചറിയിലേക്ക് നടന്നു.
വെള്ളപുതച്ച ഒരുപാടുശവശരീരങ്ങൾ നിരന്ന് കിടക്കുന്നുണ്ടായിരുന്നു.
മോർച്ചറിയുടെ മധ്യഭാഗത്തെത്തിയപ്പോൾ മുൻപേനടന്ന അറ്റെന്റർ ഒരു സ്ട്രക്ച്ചെറിനു സമീപത്തുനിന്നു.
"സർ, ഇതാണ്.." അയാൾ പറഞ്ഞു,എന്നിട്ട് മൂടിക്കിടക്കുന്ന വെള്ളത്തുണി പതിയെ മാറ്റി.
എന്തോ വന്നടിച്ചപോലെ മുഖം വല്ലാതെ വീർത്തിരുന്നു, കണ്ടാൽ അജുവാണെന്ന് തിരിച്ചറിയാൻ നന്നേ കഷ്ടപ്പെടും.
അജുവിന്റെ ശവശരീരം കണ്ടയുടൻ ദീപ അലറികരഞ്ഞു, അവളുടെ കരച്ചിൽ ആ മുറിയിലാകെ പ്രകമ്പനം കൊണ്ടു.
തളർന്നുവീണ ദീപയെ അച്ഛനും വനിതാപോലീസുംകൂടെ താങ്ങിപ്പിടിച്ചു പുറത്തേക്ക് നടന്നു.
"ദീപാ...വിഷമിക്കരുതെന്നുപറയുന്നില്ല.. അജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത് ഒരു വൻ റാക്കറ്റിനെതന്നെയാണ്. അവൻ കാരണം ജീവിതത്തിലേക്ക് മടങ്ങിവന്ന 65 കുട്ടികളുണ്ട്. അവരിലൂടെ ജീവിക്കും അജു എന്നും." തലയിൽവച്ച തൊപ്പിയൂരി
💬 Comments
View all comments