Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
എബിൻ പറഞ്ഞു.
വൈകതെ അജുവിന്റെ വീട്ടിലേക്ക് വിവരമറിച്ചയുടനെ, വീട്ടുകാരെല്ലാം മൃതുദേഹം ഏറ്റുവാങ്ങാനായി ഹോസ്പിറ്റലിലെത്തി.
അജുവിന്റെ ചലനമറ്റശരീരം കണ്ടയുടൻ അമ്മ കുഴഞ്ഞുവീണു. മറ്റുബന്ധുക്കൾ മൃതുദേഹം വാങ്ങി.
ഭർത്താവിന്റെയും ,മകന്റെയും മരണം കണ്മുൻപിൽ കണ്ട അമ്മ മാനസികമായി തളർന്നു.
അജുവിന്റെ ഓർമ്മകളുംപേറി കലങ്ങിയ കണ്ണുകളുമായി ദീപ വീട്ടിലേക്ക് തിരിച്ചു. ഇരുവരും ഒന്നിച്ചുകണ്ട സ്വപ്നങ്ങൾ അയവിറക്കികൊണ്ട്... അതെ! അജുവിന്റെ ആത്മാവ് തന്റെകൂടെയുണ്ടെന്ന വിശ്വാസത്തിൽ..
രക്തക്കറയിലലിഞ്ഞ പാടാൻ കഴിയാതെപ്പോയ അവളുട പ്രണയാർദ്ര ഗീതം 'ഒരുനേർത്ത കാറ്റിന്റെ മർമ്മരഗീതം' പോലെ പ്രകൃതിയിൽ അലയടിച്ചുയർന്നു.
സന്ധ്യക്ക് വിളക്കുകൊളുത്തിയ അനിയൻ അപ്പു ഒരു തിരി തുളസിത്തറയിലെ ചിരാതിൽ കൊളുത്തി.
ജാലകവതിലിലൂടെ ദീപ തെളിഞ്ഞു നിൽക്കുന്ന തിരിയെ നോക്കിയിരുന്നു. എന്തോ പറയാൻ കൊതിച്ച ആത്മാവെന്നപോലെ ആ ദീപം കത്തിയെരിയുന്നുണ്ടായിരുന്നു.
അജ്ഞനമെഴുതിയ അവളുടെ കണ്ണിൽനിന്നും മിഴിനീർക്കണങ്ങൾ കവിൾത്തടം താണ്ടി അധരങ്ങളിലേക്ക് ഒലിച്ചിറങ്ങി.
കണ്ണുകളടച്ചുകൊണ്ട് ദീപ തേങ്ങി തേങ്ങി കരഞ്ഞു.
കൈവരിക്കാൻ കഴിയാതെപോയ പ്രണയത്തെ മാറോട് ചേർത്തുപിടിച്ചുകൊണ്ട്.
അവസാനിച്ചു...
💬 Comments
View all comments