0%

Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Author : Kambikathakal Read All Parts 557

മറ്റൊന്ന്....

അജി നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് ഞാൻ കരുതുന്നു.

അങ്ങനെ കഴിച്ചുതീർന്ന് മാമിടെ വീട്ടിലൊക്കെ പോയി ഹാഷിഫിന്റെ കൂടെ ടൗണിലും മറ്റും കറങ്ങിനടന്ന് വീട്ടിലോട്ട് എത്തിയപ്പോ സമയം ഏട്ടരായായി, മാമിടെ മോന്റെ പേരാണ് കേട്ടോ ഹാഷിഫ്. പിന്നെ കഴിച്ചിട്ട് കിടക്കാനായി റൂമിലേക്ക് പോയി, റൂമെന്ന് പറഞ്ഞാൽ ഞാൻ തത്കാലികമായി താമസിക്കുന്ന മുറിയാണ് പക്ഷെ എല്ലാവിധ സൗകര്യങ്കളും ഉണ്ട്‌.ഞാൻ നേരെ കട്ടിലിലേക്ക് കിടന്ന് ബ്ലൂട്ടൂത് ഹെഡ്സെറ്റും ഓൺ ചെയ്ത് ഫോണുമെടുത്തു പാട്ടും വച്ചു. മറ്റുള്ളോരെ പോലെ റോക്ക് മ്യൂസികും റാപ്പ് സോങ്‌മൊക്കെ ഇഷ്ടമാണേലും ഞാൻ കൂടുതൽ കേൾക്കുന്നത് പഴയ പാട്ടുകളാണ് , അതിലേറ്റവും ഇഷ്ടം പണ്ടത്തെ മാപ്പിളപാട്ടുകളും ഈ 20 ഇന്റെ തുടക്കത്തിലൊക്കെ ഇറങ്ങിയ പണ്ടത്തെ മിക്ക കല്യാണ സിഡിയിലുമൊക്കെ കേൾക്കാറില്ലേ ആ പാട്ട് തന്നെ പണ്ടത്തെ ഈസ്റ്റ്‌ കോസ്റ്റ് ആൽബം പാട്ടുകളിലെ ഒരു പാട്ടുംവച്ചങ് കട്ടിലിലേക്ക് കിടന്നു.

"അസർമുല്ല പൂവേ അഴകിൻ നിലാവേ

കിനാവിന്റെ തോണി

തുഴഞ്ഞെത്തും ഹൂറി

ഇതാ നിന്റെ തോഴൻ

ഒളിലെങ്കും മാരൻ

അസർമുല്ലപൂവേ അഴകിൻ നിലാവേ

കിനാവിന്റെ തോണി

തുഴഞ്ഞെത്തും ഹൂറി

ഇതാ നിന്റെ തോഴൻ

ഒളിലെങ്കും മാരൻ"

ഈ പാട്ടൊക്കെ ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് തന്നെ എന്റെ ഉമ്മാടെ കല്യാണ സിഡിയിൽ നിന്നാണ് അന്ന് തൊട്ടേ അഡിക്റ്റ ആണ് ഇതുപോലെയുള്ള പാട്ടിനൊക്കെ.. പാട്ടുംകേട്ട് പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.

കാലത്തുതന്നെ അലാറംമടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത് സമയം നോക്കിയപ്പോ ആറുമണി , എഴുന്നേറ്റ ഉടൻ ബാത്‌റൂമിൽ പോയി പല്ലും തേച് മുഖവും വൃത്തിയാക്കി തറയിൽ മാറ്റ് വിരിച്ചു വർക്ഔട് ചെയ്യാനായിട്ട്

💬 Comments

View all comments