Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]
ഇർഫാനും ഹിഷാമും അബിനുമടക്കം ക്ലാസ്സിലെ പകുതി പിള്ളേരും കൈയ്യിൽ കിട്ടിയ വടിയും മറ്റുമെടുത്തുകൊണ്ട് എന്റെ പുറകെ നിന്ന് വരുന്നതാണ്, അതെനിക്ക് തന്ന ആത്‍മവിശ്വാസം ചെറുതൊന്നുമല്ല, "ഈ അടിയിൽ ഞങ്ങൾ ജയിക്കാം തോൽക്കാം പക്ഷെ ഒരടി അടിക്കാതെ പിന്നോട്ടില്ലടാ ". ഇർഫാനെന്റെ ചുമലിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. " എന്നാ വാ " ന്നും പറഞ്ഞുകൊണ്ട് അവമ്മാരുടെ ക്ലാസ്സിലേക്ക് കയറി ഏതോ ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്നുണ്ട് . സയൻസ് ബാച്ച് ആയതുകൊണ്ട് പഠിപ്പികളാണ് കൂടുതലും.
"എസ്ക്യൂസ് മി ടീച്ചർ " ക്ലാസ്സിന്റെ വാതിൽക്കൽ നിന്നുകൊണ്ട് ഞാൻ ടീച്ചറിനെ വിളിച്ചു, ആ ശബ്ദം കേട്ട് ഞങ്ങളെ ശ്രെദ്ധിക്കുന്നതിനിടയിൽ പിന്നിലെ സീറ്റിൽ കമിഴ്ന്നു കിടന്ന അവമ്മാർ എഴുന്നേറ്റ് ഞങ്ങളെ നോക്കി.
"വാട്ട് ഡു യു വാണ്ട് ". ക്ലാസ്സെടുത്തുകൊണ്ടിരുന്ന ടീച്ചർ ചോദിച്ചു.
"Sorry to disturb you if you don't mind please get away from here we want to talk to our seniors ". ഞാൻ പറഞ്ഞ ഇംഗ്ലീഷും കേട്ടുകൊണ്ട് ടീച്ചറും പിള്ളേരും എന്റെ കൂട്ടുകാരുമടക്കം എല്ലാവരും അന്ധാളിച്ചുനിന്നു.
"ഓക്കേ "ന്നും പറഞ്ഞവർ ഇനിയെന്താ നടക്കുന്നെയെന്ന് അറിയാവുന്നതുകൊണ്ട് അവിടെ നിന്ന് പൊടിതപ്പി.
"ബുദ്ധിമുട്ടിച്ചതിൽ ക്ഷെമിക്കണം ചേച്ചിമാരെ, ചേട്ടന്മാരെ ഞങ്ങളൊന്നു പരിചയപ്പെടാൻ വന്നതാ നിങ്ങളോടല്ല ദാ ആ പുറകിലെ ചേട്ടന്മാരോട്, ആയതിനാൽ നിങ്ങളും ഇതിൽ ഇൻവോൾവ് അല്ലാത്ത ചേട്ടന്മാരും ക്ലാസ്സിൽ നിന്നും നിങ്ങളുടെ ബാഗും ബുക്കും എടുത്തുകൊണ്ട് ഇറങ്ങണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. പറഞ്ഞു കഴിഞ്ഞതും നിമിഷനേരം കൊണ്ട് ക്ലാസ്സിലെ പിള്ളേരെല്ലാം ഇറങ്ങിപ്പോയി മറ്റു ടീച്ചേർസ് ഓ ഹെചെമ്മ് ഓ ഒന്നും വരാതിരിയ്ക്കാനും ആ ബിൽഡിങ്ങിന്റെ മെയിൻ എൻട്രൻസ് അടച്ചുപൂട്ടി. മിക്ക പിള്ളേരും ഇറങ്ങിപോയതും ഞങ്ങളെല്ലാം ക്ലാസ്സിൽ കയറി ഡോർ അടച്ചിട്ടു.
"അപ്പൊ എങ്ങനാ സേട്ടായിമാരെ തുടങ്ങുവല്ലേ ". സ്ലീവ് മടക്കി മുട്ടിന്റെ മുകളിലേക്കും കയറ്റികൊണ്ട് ഞാൻ പറഞ്ഞു, പിള്ളേരുടെ എണ്ണം കണ്ട അവമ്മാരോക്കെ വിയർത്തുകുളിച്ചു.
" നമുക്ക് പറഞ്ഞു സോൾവ് ആക്കിയാൽപോരെ ബ്രോ, വെറുതെ എന്തിനാ അടിയൊക്കെ". അന്ന് എന്നെ അടിക്കാൻ കൂട്ടുനിന്ന ഒരുത്തൻ മുന്നോട്ടുവന്ന്
💬 Comments
View all comments