Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]
പറഞ്ഞു.
"പിന്നെന്താ ബ്രോ, ആദ്യം ഞങ്ങളെ തല്ലിയതിന് തിരിച്ചു ഞങ്ങൾ nഇങ്ങളെ തല്ലിക്കോട്ടെ, എന്നിട്ടാവാം കോംപ്രോമിസ്". കൈയ്യിൽ ഉണ്ടായിരുന്ന വടി താഴെക്കിട്ടുകൊണ്ട് ഇർഫാൻ പറഞ്ഞു, അത് കണ്ട ഞാനും മറ്റുള്ളവരും കൈയ്യിലെ വടിയെല്ലാം താഴെക്കിട്ടിട്ട് അവന്മാരുടെ നേർക്കോടി, ഇനി പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകണം അവന്മാരും തിരിച്ചുതല്ലാനാഞ്ഞു. ആദ്യം വന്നവന്റെ വയറ്റിലിട്ടുതന്നെ ഞാൻ ആഞ്ഞുചവിട്ടി, ആ ചവിട്ടും കൊണ്ടവൻ നിലത്തേക്കുവീണത്തും അവന്റെ പുറത്തുകൂടെ ചവിട്ടികൊണ്ട്പോയ ഹിഷാമും ഇർഫാനും കൂട്ടത്തിലെ ഒരു ജിമ്മനെ നിലത്തേക്കിട്ട് ചവിട്ടി, അതിനിടയിൽ അന്നെന്നെ അടിക്കാൻ ശ്രേമിച്ച ആ കണ്ണാപ്പി ചെക്കൻ ഡെസ്കിൽ കയറി നിന്ന് എന്റെ നേർക്ക് ചാടാൻ നോക്കി, അവന്റെ കാലിലിട്ട് ചവിട്ടി ബാലൻസും തെറ്റിയ അവൻ ഡെസ്കിനിടയിൽ വീണു , കൂടെയുള്ള പലരും ഒറ്റയ്ക്കും കൂട്ടംകൂടിയും വളഞ്ഞിട്ടും അവന്മാരെ പൊതിരെ തല്ലി , അതിനിടയ്ക്കാണ് ഒരലർച്ച കേട്ട ഞങ്ങൾ ഞെട്ടി പുറകിലേക്ക് നോക്കിയത്, അവമ്മാരുടെ കൂടെയുള്ള കൂട്ടത്തിലെ പൊക്കവും നല്ല ശരീരവുമുള്ള ഒരുത്തനെ അബിൻ തൻറെ ഇരുകൈ കൊണ്ടും പൊക്കി വായുവിൽ ഉയർത്തിപ്പിടിച്ചുനിന്നലറുന്നു, ഈ കിങ് കോങ് സിനിമയിലെ ഗോറില്ല അലറുന്നതുപോലെ, അതു കണ്ടുനിന്ന ഞങ്ങളും അവന്മാരും പിന്നെ ക്ലാസിനു പുറത്തുനിന്നു ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന സകലരും വായും പിളർന്നു അങ്ങനെ നിന്നു. ആ ദൃശ്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല, അത്ര നേരം a
എയറിൽ ആയിരുന്ന അവനെ സകലശക്തിയുമെടുത്ത അബിൻ താഴെക്കിട്ടു, കുണ്ടി താഴെ ഇടിച്ച വേദനയിൽ അവൻ അലറി കരഞ്ഞു.
അവനേം തൂക്കി തറയിൽ അടിച്ചുകൊണ്ട് അബിൻ നിന്ന നിൽപ്പുണ്ടല്ലോ, ഹോ മാസ്സ് പക്കാ മാസ്സ്...............................
അവന്മാരെയെല്ലാം അടിച്ചവശരാക്കി ക്ലാസിനു പുറത്തിറങ്ങിയ ഞങ്ങൾ കണ്ടത് ക്ലാസിനുചുറ്റും എല്ലാ വിദ്യാർത്ഥികളും വായും പൊളിച്ചുനിൽക്കുന്നതാണ്. അവർക്കിടയിൽ മാസ്സ് ആറ്റിറ്റ്യൂടും ഇട്ട് ഞങ്ങളെല്ലാവരും താഴെക്കിറങ്ങി ഗേറ്റിന്റെ പൂട്ടഴിച്ചു, അവിടെന്ന് താഴെയിറങ്ങിയപ്പോഴാ ദേ തൊട്ടുമുൻപിൽ പ്ലസ് ടു സയൻസിലെ പിള്ളേരുടെ പട തന്നെയുണ്ട് ഞങ്ങളാണെൽ ഒരു പത്തിരുപതുപേരും അവന്മാരുടെ നടുവിൽ അവനും ആ വിധു,
And that time i knew we are fucked up ??
തുടരും........
അത്ര ഗംഭീരമായില്ലെന്നറിയാം ഒരു സ്ലോ ഫേസ്
💬 Comments
View all comments