Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]
ആരോ എന്നെ ചവിട്ടി താഴെക്കിട്ടത് വീണതോ ഇർഫാൻറെ മേലേക്കും ,ആരാണെന്നോ എന്താണ് പ്രശ്നമെന്നോ അറിയാത്ത എന്നെയും അവന്മാർ വളഞ്ഞിട്ട് തല്ലി,മുതുകിലും കൈയിലും അവന്മാർ ചവിട്ടി ഒന്നെഴുന്നേൽക്കാൻ പോലുമാകാതെ അവരുടെ ചവിട്ടുമുഴുവനും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോളാണ് ആരോ തലയിലിട്ട് ചവിട്ടിയത്,ശക്തമായി ചവിട്ടുകൊട്ടിയതയുകാരണം കണ്ണിൽ ഇരുട്ടുകേറുമ്പോലെ തോന്നിചെവിക്കകത്തു മൂളൽ കേൾക്കുന്നപോലെയും , പതിയെ ബോധം മറയുന്നതുപോലെ തോന്നിയപ്പോഴാണ് ശരീരത്തിലെ ഭാരമെല്ലാം പോയപോലെ തോന്നി, ആരൊക്കെയോ എന്നെ എടുത്തുപോക്കി ക്ലാസ്സിലേക്കും കൊണ്ടുപോയി, ഇടികിട്ടി വായ്ക്കകത്തുള്ള തൊലി പൊട്ടി രക്തം വന്നുകൊണ്ടേയിരുന്നു. ക്ലാസ്സിലെ ബെഞ്ചിലെന്നെയും ഇരുത്തികൊണ്ട് ആരോ കവിളിലൊക്കെ തട്ടി ബോധം തിരിച്ചുകൊണ്ടുവരാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു, പതിയെ ബോധമെല്ലാം വന്നു കണ്ണിന്റെ മങ്ങലൊക്കെ പോയപ്പോഴാണ് അത് ഹിഷാമാണെന്ന് മനസ്സിലായത്, ചെവിക്കകത്തു മൂലലൊക്കെ മാറിവന്നപ്പോൾ അവൻ പറഞ്ഞതെന്താണെന്ന് കേൾക്കാൻ കഴിഞ്ഞു.
"ടാ ടാ, ടാ റസാക്കെ എന്താടാ പറ്റിയെ ".
അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ ഞാൻ ചുറ്റും നോക്കി, എല്ലാവരും നിരന്നുനിൽക്കുന്നുണ്ട്, പെൺകുട്ടികളുടെ അടക്കംപറച്ചിലും കുശുകുശുപ്പും കേൾക്കാം, അതിനിടയിൽ ഞാനവളെയും കണ്ടു ചെറുഭയത്തോടെ എന്നെയും നോക്കികൊണ്ടിരുന്ന അശ്വിനിയെ ഇഫാനെ നോക്കിയപ്പോൾ തലയും താങ്ങിയവൻ എന്റെ എതിർബെഞ്ചിലിരിക്കുന്നതുഞാൻ കണ്ടു. തൊണ്ട വരണ്ടിരുന്നതിനാൽ ഞാൻ പറഞ്ഞു.
"വെള്ളം, കു.. ച്ചു വെള്ളം ".
എങ്ങനെയൊക്കെയോ വിക്കി വിക്കി ഞാനത് പറഞ്ഞൊപ്പിച്ചു.
പെട്ടന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും അശ്വിനി ഒരു കുപ്പിയുമായി വന്നു എന്റെ നേർക്ക് നീട്ടി വായിൽ നിറഞ്ഞുനിന്നിരുന്ന രക്തം മുഴുവനും ജനാലവഴി തുപ്പിക്കളഞ്ഞതിനുശേഷം ഞാനാ വെള്ളം കുടിച്ചിറക്കി. എന്നിട്ടാ കുപ്പി അവൾക് നേരെ നീട്ടി, ഞാൻ ഇർഫാനോട് കേട്ടു.
"എന്തിനാടാ നിന്നെയവന്മാർ തല്ലിയെ?".
"അറിയില്ലെടാ ഞാൻ താഴെന്ന് ക്ലാസ്സിലോട്ട് വന്നോണ്ടിരുന്നപ്പോ അവന്മാരുടെ
💬 Comments
View all comments