Chapter Title : ഒരു പനിനീർപൂവ് 1 [Vijay]
ഒന്നും പറയണ്ട കമ്പനിയിൽ ലോഡിങ് സെക്ഷനിൽ തൊഴിലാളി പ്രശനം,, അവരോടൊക്കെ മീറ്റിംഗ് കൂടി നേതാക്കന്മാരുമായി സംസാരിച്ചു അങ്ങനെ സമയം താമസിച്ചു പോയി...
എന്നിട് എല്ലാം ശരി ആയോ ഏട്ടാ..
അത് എല്ലാം ഓക്കേ ആയി..
എല്ലാരും കിടന്നോ..
കിടന്നു,,, സരസ്വതി മറുപടി പറഞ്ഞു..
നീ ഇ പെട്ടി കൊണ്ട് റൂമിൽ വൈകു.. എന്നിട്ട് ചോറ് വിളമ്പു,, ഞാൻ ലച്ചൂനെ ഒന്ന് കണ്ടിട്ടു വരട്ടെ..
അതും പറഞ്ഞു അയാൾ പടികൾ കയറി,,
മുകളിൽ ചെന്നു ലച്ചൂന്റെ മുറിയിൽ കയറി അയാൾ നോക്കി..
പാവം തന്റെ കുട്ടി അയാൾ നെടുവീർപ്പെട്ടു..
ഒരു കുഞ്ഞു നിഷ്കളങ്കമായ മുഖത്തോടെ അവൾ കിടന്നു ഉറങ്ങുക ആയിരുന്നു.. മാധവൻ അവളുടെ അടുത്ത് പോയി പുതപ്പു എടുത്തു പുതച്ചു എന്നിട് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു..
അപ്പോൾ അവൾ ഒന്നു ഞരങ്ങി എന്നിട്ടു ഉറക്കത്തിൽ പതിയെ" അച്ഛാ " എന്നു പറഞ്ഞു.. അയാൾ ചിരിച്ചിട്ട് വാതിൽ പതിയെ അടച്ചിട്ടു തിരികെ ഇറങ്ങി..
നല്ല ഉറക്കത്തിൽ ആയിരുന്ന ലച്ചുവിന്റെ അടുത്തേക് ഒരു സുന്ദരനായ പുരുഷൻ നടന്നു വന്നു..
കുറ്റി താടിയും,, നല്ല മീശയും വെളുത്തു സുന്ദരൻ ആയ ഒരാൾ,,
കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന ഒരു മുഖം..
അയാൾ അവളുടെ അടുത്തേക് വന്നു ലച്ചു നു വിളിച്ചു.. ആ സുന്ദരമായ വിളി കേട്ട് അവൾ കണ്ണുകൾ തുറന്നു അയാളെ നോക്കി,, അവൾക് തന്റെ കണ്ണുകളെ അയാളുടെ മുഖത്തുനിന്നും അടുക്കാൻ ആയില്ല,, അവൾ അയാളെ തന്നെ നോക്കി ഇരുന്നു അത്രക്കു തേജസ് ആയിരുന്നു ആ മുഖത്തിനു, താൻ എന്നും സ്വപ്നം
💬 Comments
View all comments