0%

Chapter Title : ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക് [സ്മിത]

Author : സ്മിത Read All Parts 1.7K

ഇൻറ്റെർ കോണ്ടിനെൻറ്റൽ. അവിടെ വാലൻറ്റയിൻസ് ഡേ ആഘോഷിക്കുവാൻ ബുക്ക് ചെയ്യുക എന്ന് പറഞ്ഞാൽ സാധാരണക്കാർക്ക് ചിന്തിക്കാൻ പറ്റില്ല.

"ശ്രീ നീ കേൾക്കുന്നുണ്ടോ?" "ഉണ്ട്..."

കണ്ണുനീർക്കണങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.

"നീ എന്താ ചെയ്യുന്നതെന്ന് എനിക്കിപ്പോൾ അറിയാം. നീയിത്ര സില്ലിയാകാതെ എന്നൊന്നും ഞാൻ പറയില്ല... പക്ഷെ ..പക്ഷെ ..ഇമോഷണൽ ആകാതെ. എനിക്കും ഇല്ലേ ആഗ്രഹം? ഒരുപക്ഷെ നിന്നെക്കാളേറെ? ശ്രീ നീയിത്ര ഇമോഷണൽ ആകാതെ. "

അവൾ മിഴികൾ തുടച്ചു.

"അല്ല..മഹേഷ് അത്ര വലിയ ഹോട്ടെലിൽ ബുക്കിങ്ങ് ഒക്കെ നടത്തിയിട്ട് ...എന്നിട്ട് ഒരുമിച്ച് സെലിബ്രെറ്റ്‌ ചെയ്യാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ..." "ഡോണ്ട് വറി...വലൻറ്റയിൻസ് ഡേയുടെ ഡേറ്റ്‌ നമുക്ക് മാറ്റാം. ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയാനാ. ആ എമൗണ്ട് അവര് റീ ഫണ്ട് ചെയ്യില്ല. അതുകൊണ്ട് നീ നിന്റെ ഫ്രണ്ടായിട്ടുള്ള പെണ്ണുങ്ങളില്ലേ? അവരെയും കൂട്ടി പോകണം. ന്തിനാ അത്രേം പൈസ വെറുതെ കളയുന്നെ?" ശ്രീലക്ഷ്മിയും അത് ആലോചിക്കാതിരുന്നില്ല. വലിയ ഒരു തുക ചെലവായിക്കാണണം. ആരെയെങ്കിലും കൂട്ടി പോവുക തന്നെ. അല്ലെങ്കിൽ മഹേഷ് പറഞ്ഞത് പോലെ ആ പണമത്രയും വെറുതെയാകും. പക്ഷെ..! പെട്ടെന്നാണ് ആ ചിന്ത അവളെ ഞെട്ടിച്ചത്. "മഹേഷ്," അവൾ വിളിച്ചു. "പറയൂ," "പെണ്ണുങ്ങളുടെ കൂടെയൊന്നും ഞാൻ പോകില്ല..." "പിന്നെ?" "മഹേഷ് എന്തായീ പറയുന്നേ? ഇത് നമ്മുടെ നാടല്ല. ഇവിടെ പെണ്ണ്ങ്ങളെയും കൂട്ടി വലൻറ്റയിൻസ് ഡേ ആഘോഷിക്കാൻ സ്റ്റാർ ഹോട്ടലിലെ ഡിസ്ക്കോയിലും ഒക്കെ പോയാൽ എന്ത് മീനിങ് ആണ് എന്ന് മഹേഷിനറിയില്ലേ?" "ഓ! മനസ്സിലായി! ലെസ്ബോ..." "ശ്യേ! ആ വാക്ക് മിണ്ടല്ലേ! എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വാക്കാണ്

💬 Comments

View all comments