Chapter Title : ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക് [സ്മിത]
അതൊക്കെ ഓർക്കുമ്പോൾ ദേഹത്ത് ഒച്ചുകളിഴയുന്നതിന്റെ അനുഭവമുണ്ടാകുന്നത് എന്ത് കൊണ്ടാണ്? ഒരിക്കൽ പോലും സ്വർഗ്ഗരതിയുടെ അനുഭവത്തെ ഇഷ്ടപ്പെടാതിരുന്ന താൻ അൽപ്പ നിമിഷങ്ങളാണെങ്കിലും അവളുടെ സ്പർശത്തെ ആസ്വദിച്ചത് നിന്നെക്കുറിച്ചുള്ള ഓർമ്മകൾ കാരണമല്ലേ?
ശ്രീലക്ഷ്മി സൂക്ഷിച്ച് ഡ്രൈവ് ചെയ്തു. അൽപ്പം കഴിഞ്ഞ് വീണ്ടും ഫോൺ ശബ്ദിച്ചു.
"മഹേഷാണല്ലോ..."
അവൾ ഫോൺ കാതോട് ചേർത്തു.
"എന്താ?"
സ്വരത്തിലെ നനവിന്റെ അംശം പുറത്ത് കേൾപ്പിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചു. അവൾ പാതയോരത്ത് കാർ നിർത്തി.
"ശ്രീ, പിന്നെ..."
അയാൾ പറഞ്ഞു തുടങ്ങി.
"ങ്ഹാ, പറയൂ..." "ഞാൻ ഇൻറ്ററിൽ ബുക്കിങ് ചെയ്തിരുന്നു ഓൺലൈനിൽ...നിന്നോട് പറയാതിരുന്നത് ഒരു സർപ്രൈസ് ആയിരിക്കട്ടെ എന്ന് കരുതിയായിരുന്നു.." "ഏഹ്? ഇൻറ്റർ കോണ്ടിനെൻറ്റലിലോ?"
അദ്‌ഭുതംകൊണ്ട് അവളുടെ കണ്ണുകൾ പുറത്തേക്ക് വന്നു. അഡലെയ്ഡിലെ ഏറ്റവും മുന്തിയ നക്ഷത്ര ഹോട്ടലെന്ന് ഖ്യാതിനേടിയതാണ് ഇൻറ്റെർ കോണ്ടിനെൻറ്റൽ. അവിടെ വാലൻറ്റയിൻസ് ഡേ ആഘോഷിക്കുവാൻ ബുക്ക് ചെയ്യുക എന്ന് പറഞ്ഞാൽ സാധാരണക്കാർക്ക് ചിന്തിക്കാൻ പറ്റില്ല.
"ശ്രീ നീ കേൾക്കുന്നുണ്ടോ?" "ഉണ്ട്..."
കണ്ണുനീർക്കണങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.
"നീ എന്താ ചെയ്യുന്നതെന്ന് എനിക്കിപ്പോൾ അറിയാം. നീയിത്ര സില്ലിയാകാതെ എന്നൊന്നും ഞാൻ പറയില്ല... പക്ഷെ ..പക്ഷെ ..ഇമോഷണൽ ആകാതെ. എനിക്കും ഇല്ലേ ആഗ്രഹം? ഒരുപക്ഷെ നിന്നെക്കാളേറെ? ശ്രീ നീയിത്ര ഇമോഷണൽ ആകാതെ. "
അവൾ മിഴികൾ തുടച്ചു.
"അല്ല..മഹേഷ് അത്ര വലിയ ഹോട്ടെലിൽ ബുക്കിങ്ങ് ഒക്കെ നടത്തിയിട്ട് ...എന്നിട്ട് ഒരുമിച്ച് സെലിബ്രെറ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ..." "ഡോണ്ട് വറി...വലൻറ്റയിൻസ് ഡേയുടെ ഡേറ്റ് നമുക്ക് മാറ്റാം. ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയാനാ. ആ എമൗണ്ട് അവര് റീ ഫണ്ട് ചെയ്യില്ല. അതുകൊണ്ട് നീ നിന്റെ ഫ്രണ്ടായിട്ടുള്ള പെണ്ണുങ്ങളില്ലേ? അവരെയും കൂട്ടി പോകണം. ന്തിനാ അത്രേം പൈസ വെറുതെ കളയുന്നെ?" ശ്രീലക്ഷ്മിയും അത് ആലോചിക്കാതിരുന്നില്ല. വലിയ ഒരു തുക ചെലവായിക്കാണണം. ആരെയെങ്കിലും കൂട്ടി പോവുക തന്നെ. അല്ലെങ്കിൽ മഹേഷ് പറഞ്ഞത് പോലെ ആ പണമത്രയും വെറുതെയാകും. പക്ഷെ..! പെട്ടെന്നാണ് ആ ചിന്ത അവളെ ഞെട്ടിച്ചത്. "മഹേഷ്," അവൾ വിളിച്ചു. "പറയൂ," "പെണ്ണുങ്ങളുടെ കൂടെയൊന്നും ഞാൻ പോകില്ല..." "പിന്നെ?" "മഹേഷ് എന്തായീ പറയുന്നേ?
💬 Comments
View all comments