Chapter Title : ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക് [സ്മിത]
ഇത് നമ്മുടെ നാടല്ല. ഇവിടെ പെണ്ണ്ങ്ങളെയും കൂട്ടി വലൻറ്റയിൻസ് ഡേ ആഘോഷിക്കാൻ സ്റ്റാർ ഹോട്ടലിലെ ഡിസ്ക്കോയിലും ഒക്കെ പോയാൽ എന്ത് മീനിങ് ആണ് എന്ന് മഹേഷിനറിയില്ലേ?" "ഓ! മനസ്സിലായി! ലെസ്ബോ..." "ശ്യേ! ആ വാക്ക് മിണ്ടല്ലേ! എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വാക്കാണ് അത്! "എടീ ശ്രീ ഇത് ആസ്‌ട്രേലിയ അല്ലെ? ഇവിടെ ലെസ്ബിയൻ ആവുക ന്നത് പാപമൊന്നുമല്ല. ഇറ്റ്സ് .... ഇറ്റ്സ് എ ബെർത്ത് റൈറ്റ്..." "മഹേഷ് എന്താ ഉദ്ദേശിക്കുന്നത്?" "വേറെ ഒന്നും ഉദ്ദേശിച്ചില്ല. ആ പൈസ മിസ്സാകുന്ന കാര്യമല്ലാതെ," "നോക്കട്ടെ," "നോക്കാനൊന്നുമില്ല. ആരെയെങ്കിലും കൂട്ടി പോകാൻ നോക്ക്. ബൈ," "ബൈ," വിഷാദം നിറഞ്ഞ മുഖത്തോടെ ശ്രീലക്ഷ്മി വീട്ടിൽ വന്നുകയറിയപ്പോൾ പോർച്ചിൽ മനു ഭാസ്ക്കറിന്റെ ബൈക്ക് കിടക്കുന്നത് കണ്ടു. "മനു ഇന്നെന്താ നേരത്തെ വന്നോ?" അവൾ സ്വയം ചോദിച്ചു. അവൾക്കാതെ അതിശയം തോന്നി. ഇന്ന് രാത്രി പ്രണയ രാത്രിയാണ്. സിഡ്‌നിയിൽ നിന്നു അഡലൈഡ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലിൽ വൈദ്യം പഠിക്കാൻ വന്ന കാമുകി ഗ്ലാഡിസ് ഹെയ്മാൻ മോനെ കൂട്ടിക്കൊണ്ട് പോകാൻ ഏത് സമയവും വരേണ്ടതാണ്. ഈ സമയം ഏതെങ്കിലും ഡിസ്ക്കോയിലോ പബ്ബിലോ ആണ് കാണേണ്ടത്. ഗ്ലാഡിസിന് അവനെക്കാൾ നാലഞ്ച് വയസ്സിനു മൂപ്പുണ്ട്. പക്ഷെ ഒരാൾക്ക് കാമുകനാകാൻ, കാമുകിയാകാൻ പ്രായം പ്രശ്നമല്ലല്ലോ. മനുവിന്റെ ആദ്യത്തെ ഗേൾ ഫ്രണ്ടിന് ഗ്ലാഡിസൈനേക്കാൾ പ്രായമുണ്ടായിരുന്നല്ലോ.
ഇത് ആസ്ട്രേലിയയാണ്. ഇവിടെ വ്യക്തിസ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, കുഞ്ഞുങ്ങളുടെ അവകാശങ്ങൾപോലും സംരക്ഷിക്കപ്പെടുന്ന നാട്. മനു പഠനത്തിൽ ഉഴപ്പ് കാണിച്ചിട്ടില്ലെന്ന് മാത്രമല്ല, എപ്പോഴും നല്ല റിപ്പോർട്ടുകൾ മാത്രമേ തങ്ങൾക്ക് നൽകിയിട്ടുള്ളൂ. അമാന്യമായി ഒരിക്കലും അവൻ തന്നോടോ മഹേഷിനോടോ പെരുമാറിയിട്ടില്ല. ഡ്രഗ്സിന്റെയോ ആൽക്കഹോളിന്റെയോ പിടിയിലായിട്ടില്ല.
കഴിഞ്ഞ ക്രിസ്തമസ് ആഘോഷത്തിന്റെ പാർട്ടിയിൽ , ഇവിടുള്ളവർ പച്ചവെള്ളം പോലെ കുടിക്കുന്ന ഷാമ്പെയിൻ പോലും കഴിക്കാൻ വിസമ്മതിച്ചവനാണ്.
ഇരുപത്തിലെത്തിയ യുവാവ്. നൈക്കിന്റെ ഷോറൂമിൽ പാർട്ട് ടൈം ജോലി ചെയ്ത് പോക്കറ്റ് മണി സമ്പാദിക്കുന്നവൻ.
അയൽക്കാർ തങ്ങളെയോർത്ത് അസൂയപ്പെടാൻ ഒരു കാരണം മനു ആണ്.
മാതൃകയുള്ള ചെറുപ്പക്കാരൻ എന്ന് പലരും പറഞ്ഞവൻ .
ശ്രീലക്ഷ്മിയ്ക്ക് അഭിമാനം കൊണ്ട് അറിയാതെ പുഞ്ചിരി വിടർന്നു.
മഹേഷിന്റെ അസാന്നിധ്യം നൽകിയ വിഷാദമെല്ലാം അവളിൽ നിന്നും
💬 Comments
View all comments