Chapter Title : ഒരു പ്രണയ കാലത്ത് [Rahul Krishnan M]
ഫോണും എടുത്തു.. മനസ്സില്ല മനസ്സോടെ ഞാൻ മൈൻ എൻട്രൻസ് ലക്ഷ്യമാക്കി നടന്നു.. ഗ്ലാസ്സ് വാതിൽ തുറന്നതും പുറത്തൂന്നു അകത്തേക്ക് ഒരാള് കയറി വന്നതും ഒരുമിച്ച് ആയിരുന്നു. മനസ്സിന് ശരീരത്തെ നിയന്ത്രിക്കാൻ ആയില്ല... ഞാൻ അയാളുമായി കൂട്ടി മുട്ടി... എന്റെ കയ്യിൽ നിന്നും ഹാൻഡ് ബാഗും മൊബൈൽ ഫോണും താഴെ വീണു...
ആരാടോ താൻ... എവിടെ നോക്കിയാ നടക്കുന്നെ....
പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ തെല്ലൊന്നു ഭയന്നു... വെള്ള കളർ ഷർട്ടും കറുപ്പ് പാന്റും കോട്ടും ധരിച്ചിരുന്ന അയാള് ഇവിടെ ഏതോ വലിയ ഉദ്യോഗസ്ഥൻ ആണ് എന്ന് എനിക്ക് മനസ്സിലായി...
സാർ... ഞാൻ... ഇന്റർവ്യൂ....
പെട്ടന്ന് അങ്ങോട്ട് നേരത്തെ കണ്ട ജനറൽ മാനേജർ വന്നു..
സാർ എന്തുപറ്റി...
നതിങ്... ഇൗ കുട്ടി ആരാ... ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണോ..??
അതേ സാർ..
ഓകെ കഴിഞ്ഞെങ്കിൽ പോവാൻ പറഞ്ഞെക്ക്...
ഇത്രേം പറഞ്ഞ് അയാള് സിനിമ സ്റ്റൈലിൽ അകത്തേക്ക് പോയി...
എന്ത് പറ്റി കുട്ടി..??
അത് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അയാള് അഗത്തേക്ക് വന്നു അപ്പോ കൂട്ടി മുട്ടി...
ഓകെ ഓകെ... റിലാക്സ്... അത് ആരാ മനസ്സിലായോ??
ഇല്ല...
അതാണ് വിനോദ് കുമാർ... സാർ ആണ് ഇൗ കമ്പനിയുടെ M D ..
അയ്യോ.. അപ്പോ എന്റെ ജോലി പോയി അല്ലേ...
അതിനു തനിക്ക് ഇവിടെ ജോലി കിട്ടീട്ട് ഒന്നും ഇല്ലല്ലോ... നമുക്ക് നോക്കാം.. താൻ ചെല്ല്...
ശരി മാഡം...
അല്ല തന്റെ പേര് എന്തായിരുന്നു...
പ്രിയ... പ്രിയംവദ....
എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവർ അകത്തേക്ക് പോയി....
എസി ക്ക്
💬 Comments
View all comments