Chapter Title : ഒരു പ്രണയ കാലത്ത് [Rahul Krishnan M]
ഉള്ളിൽ നിന്നും പെട്ടന്ന് പുറത്തിറങ്ങിയത് കൊണ്ട് എനിക്ക് വെയിൽ ചുട്ടുപൊള്ളുന്ന പോലെ തോന്നി....
അത് പോലെ തന്നെ മനസ്സും...
എന്തായാലും ഇൗ ജോലി കിട്ടാൻ സാധ്യതില്ല..
ഫോൺ നോക്കിയപ്പോൾ താഴെ വീണത് കാരണം ഗ്ലാസിൽ ചെറിയ ഒരു പൊട്ടൽ വീണിട്ടുണ്ട്....
********* ********* *********
വൃന്ദ ഇരിക്കൂ..
താങ്ക്സ് സർ...
എത്ര പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്...??
20 പേര് ഉണ്ട് സാർ.. അതിൽ അഞ്ച് പേര് ഔട്ട് ആകും...
ഓകെ... ഏതാ അ പുറത്ത് കണ്ട കുട്ടി...??
അത് ... ഒരു പ്രിയംവദ.. ആ കുട്ടിയും ഷോർട്ട് listil ഉണ്ട് സാർ.. പക്ഷേ അവസാനത്തെ അഞ്ചു പേരിൽ ആണ്...
ഓകെ... ആ കുട്ടിയെ കൂടെ മൈന് ലിസ്റ്റില് ആഡ് ചെയ്തോളൂ....
ഓകെ സാർ..
എന്നാ വൃന്ദ ചെല്ല്..
ശരി സാർ...
കരിമഷി എഴുതിയ ആ കണ്ണുകൾ ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ പതിഞ്ഞിരുന്നു......
****** ******* ******
ആ... മോൾ എത്തിയോ??? എങ്ങനെ ഉണ്ടായിരുന്നു ഇന്റർവ്യൂ.....
ഇന്റർവ്യൂ ഒക്കെ കൊള്ളായിരുന്ന് അമ്മേ...
അത്ര മാത്രം അമ്മയോട് പറഞ്ഞ് നേരെ റൂമിലേക്ക് നടന്നു...
എന്താ മോളെ അവര് എന്താ പറഞ്ഞത്...??
പുറകെ വന്ന് അമ്മ ചോദിച്ചു...
ഒന്നുല്ല അമ്മേ... അവര് വിളിക്കാം എന്ന് പറഞ്ഞു.. രണ്ടു ദിവസത്തിനകം...
കിട്ടിയാൽ മതിയായിരുന്നു ഭഗവാനെ...
അമ്മ ചോറ് എടുത്ത് വക്ക്.. ഞാൻ ഒന്ന് ഡ്രസ്സ് മാറട്ടെ....
ഡ്രസ്സ് മാറി അമ്മയുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു.....
******* ******** *********
അവളുടെ മുഖം മാത്രം ആണല്ലോ മനസ്സിൽ... ആദ്യം ദേഷ്യം
💬 Comments
View all comments