Chapter Title : ഒരു പ്രണയ കാലത്ത് [Rahul Krishnan M]
റിംഗ് ചെയ്തത്... ജോസഫ് അങ്കിൾ ആണ്... അച്ഛന്റെ ഉറ്റ സുഹുർത്ത് ആണ് അങ്കിൾ... ഇപ്പൊൾ അമേരിക്കയിൽ ബിസിനസ്സ് ഒക്കെ ആയി ജീവിക്കുന്നു...
ഹലോ.. ജോസഫ് അങ്കിൾ എന്താ ഇൗ രാത്രി...
വിനൂ.. ഇവിടെ നമ്മുടെ ഓഫീസിൽ കുറച്ചു പ്രോബ്ലം ഉണ്ട് നീ ഒന്ന് പെട്ടന്ന് വരണം..
എന്ത് പറ്റി അങ്കിൾ എന്തെങ്കിലും സീരിയസ്..??
ഇല്ലെടാ.. ഒരു പുതിയ പ്രോജക്ട് അത് നീ തന്നെ ഡയറക്ട് ചെയ്യണം... നീ സൺഡേ തന്നെ ഇവിടെ എത്തണം...
അത് അങ്കിൾ...
വിനു... ഞാൻ നിന്നെ കണ്ടിട്ട് ആണ് അ പ്രോജക്ട് ഏറ്റത് നീ വന്നില്ലെങ്കിൽ അത് കാൻസൽ ആവും...
ശരി അങ്കിൾ ഞാൻ വരാം...
ജോസഫ് അങ്കിൾ ഒരു കാര്യം പറഞാൽ അത് തട്ടിക്കളയാൻ ആവില്ല... അച്ഛന്റെ സ്ഥാനം ആണ് അദ്ദേഹത്തിന്... പക്ഷേ ഞായറാഴ്ച ചെല്ലാൻ ആണ് അങ്കിൾ പറഞ്ഞത്... പ്രോജക്ട് തീരാൻ എങ്ങനെ പോയാലും ഒന്ന് രണ്ടു ആഴ്ച എടുക്കും... തിങ്കളാഴ്ച പ്രിയ ജോയിൻ ചെയ്യും.. ഒന്ന് കാണാൻ പോലും പറ്റില്ല...
സാധാരണ ഞാൻ മാറി നിൽക്കുമ്പോൾ ഓഫീസിലെ കാര്യങ്ങള് നോക്കുന്നത് എന്റെ കസിൻ മഹേഷ് ആണ്... ഞാൻ അവനെ വിളിച്ച് കാര്യങ്ങള് ഒക്കെ ഏൽപ്പിച്ചു.....
പോവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു....
******"" ******** ********
ഷോപ്പിംഗ് ഒക്കെ കഴിഞ്ഞോ മോളെ....
എന്ത് ഷോപ്പിംഗ് അമ്മേ... കുറച്ച് ഡ്രസ്സ് എടുത്തു.. അത്രേ ഒള്ളു .....
രാത്രി ഉറങ്ങാതെ ഞാൻ ഒരുപാട് തിരിഞ്ഞുംം മറിഞ്ഞും കിടന്നു.... നാളെത്തെ കര്യങ്ങൾ മാത്രം ആയിരുന്നു മനസ്സ് മുഴുവൻ...
രാവിലെ നേരത്തെ എഴുന്നേറ്റ് പതിവ് പോലെ
💬 Comments
View all comments