0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 741

""

""ഹോ അപ്പോത്തിന് പ്രായം വരെ അളന്നു ല്ലേ.. അവന്റെയൊരു വനജേച്ചി.. ""

""നീയല്ലേ വയസ്സ് ചോദിച്ചേ ""

""ഹമ്.. വല്ലാതെ കമ്പനി കൂടണ്ട.. ആരെയും വിശ്വസിക്കാൻ പറ്റില്ല.""

""അങ്ങനെയൊന്നുമില്ലെടീ.. പാവമാണ്.. ""

""എല്ലാം ഒരു ദിവസം കൊണ്ടു പടിച്ചൂലെ.. അവരെ കിട്ടിയാൽ ഇനി നമ്മളെയൊക്കെ മറക്കുമായിരിക്കും ""

""പോടീ.. നീയെന്താ പറയുന്നേ.. നീയെന്റെ ബെസ്റ്റി അല്ലെ ""

""എന്തായാലും അവരോടു വല്ലാതെ കമ്പനി കൂടണ്ട..""

""ഹോ ഇല്ലേ....""

""എന്തേ ഞാൻ പറഞ്ഞത് പിടിച്ചില്ലേ ""

""പിടിച്ചു. എന്തേ ""

""അല്ല ഒരു കളിയാക്കുന്ന ഫീൽ ""

""ഒരിക്കലുമില്ല.. പോരെ ""

""Mm മതി ""

""കഴിക്കാനായോ..?""

""Mm അവരെന്നെ വെയിറ്റ് ചെയ്യാണ്.. സാരമില്ല..""

""വേണ്ട ആദ്യ ദിവസം അല്ലെ.. ഹാപ്പി ആയി കഴിക്കു ""

""ഞാൻ കഴിക്കാം പക്ഷെ നീ കഴിക്കുന്നതിന്റെ ഫോട്ടോ വിടണം.. ""

""വിടാം.. ശരിയെന്നാ ""

""Bye ""

ഇവളും കൂടെ, ഇല്ലെങ്കിൽ?.... ഇനിയുള്ള എകാന്ത ദിനങ്ങളിൽ ഇവളെനിക്കൊരു താങ്ങാവും. ചിലപ്പോൾ ഓഫീസിലെ ഏതെങ്കിലും ഒരാൾ നല്ലൊരു കൂട്ടായി വരും.. നോക്കാം..

ദിവസങ്ങൾ മാറ്റങ്ങളില്ലാതെ കടന്നുപോയി. ജോയിൻ ചെയ്തിട്ട് 3 മാസം കടന്നുപോയി. ഇടക്ക് ലീവ് കിട്ടിയിരുന്നെങ്കിലും വീട്ടിൽ പോയിവരാനുള്ള സമയം മതിയാകുമായിരുന്നില്ല. പൂജ ഇപ്പോൾ ഹാപ്പി ആണ്. അവളുടെ ഓഫീസിലെ തുഗ്ലക്ക് പരിഷ്കാരങ്ങളുമായി അവൾ പൊരുത്തപ്പെട്ടു. അവൾ ഇടയ്ക്കു ലീവിന് വീട്ടിൽ പോയിവന്നു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് അത്ര ദൂരമൊന്നുമില്ലല്ലോ. ഈ വരുന്ന ക്രിസ്മസ് അവധിക്ക് 2 ദിവസം കൂടുതൽ വാങ്ങി നാട്ടിൽ പോകണം അതാണ്‌ ഇപ്പോഴത്തെ നിലവിലെ പ്ലാൻ.

💬 Comments

View all comments