0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 752

ആയിട്ട് പറയാമെന്നു കരുതി.""

""എന്റെ മോനെ.. ഇനിയിപ്പോ എന്താ ചെയ്യാ ""

""ഒന്നും ചെയ്യണ്ട. നീ നിന്റെ cv അയക്ക്.. എന്നിട്ട് ഞാൻ പറയുന്നത് പോലെ ഒരു മെയിൽ ചെയ്യ് ""

""Mm, ഞാൻ വീട്ടിലും ഒന്ന് പറയട്ടെ.. Cv ഇപ്പൊ അയക്കാം ""

""മതി മതി.. നിന്റെ സന്തോഷം എല്ലാം ഒതുങ്ങിയിട്ട് ചെയ്യ് ""

""അതങ്ങനെ തീരില്ലല്ലോ.. എന്തായാലും ഞാൻ വിളിക്കാം ""

""Bye ""

മറ്റൊരാൾക്ക് ഉപകാരം ചെയ്യുമ്പോഴുള്ള സുഖം.. ആഹാ... മനസ്സിൽ ഒരു ഉന്മേഷം വന്നുകയറിയത് പോലെ. ഇനിയുള്ള കാലം അവളോട്‌ കൂടെ ജോലി ചെയ്യാമല്ലോ എന്നോർക്കുമ്പോൾ ഒരു സുഖം. സുന്ദരമായ ദിവസത്തിനൊടുവിലെ ഉറക്കത്തിൽ അവളുടെ പ്രസന്നമായ മുഖം എന്നോട് ചിരിക്കുന്നത് രാവിലെ എണീറ്റപ്പോൾ എന്റെ മനസ്സിൽ മായാതെ കിടന്നു. ഓഫീസിലെ എല്ലാവരോടും വിവരങ്ങൾ പങ്കുവെച്ചു.. ഒഫീഷ്യൽ ആയി ഒരു നോർമൽ മെയിൽ മാനേജർക്ക് സെൻറ് ചെയ്തു. 21 ഡേയ്‌സ് അതാണ് ഈ കമ്പനി എനിക്ക് അനുവദിച്ച അവസാന ദിവസങ്ങൾ. പൂജക്ക്‌ വിളിച്ചപ്പോൾ അവൾക്കും ലഭിച്ചത് 21 ദിവസങ്ങൾ. അതിന്റെ ഇടയ്ക്കു ഒന്ന് കാണാൻ അവളെന്നെ നിർബന്ധിച്ചു. പക്ഷെ സമയക്കുറവ് കാരണം അതിന് സാധിച്ചില്ല.

നീണ്ട ഉറക്കത്തിനു ശേഷം ..... 21 ആം ദിവസം. ഇന്നാണ് എനിക്കും പൂജക്കും കമ്പനിയിൽ നിന്നിറങ്ങേണ്ട സുദിനം.  എല്ലാം അതിന്റെതായ രീതിയിൽ തന്നെ നടന്നു.  എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട ഓഫീസിൽ നിന്നും ഞാനിറങ്ങി.  ചെറിയൊരു സങ്കടം ഉള്ളിലുണ്ട്.  മൈൻഡ് ചെയ്തില്ല.

കൊച്ചിയിൽ -

ഇന്നാണ് ജോയിൻ ചെയ്യേണ്ട ദിവസം.  പൂജയെ കാത്തിരിക്കുകയാണ്.  നിമിഷങ്ങൾക്കുള്ളിൽ അവൾ വന്നു. 

💬 Comments

View all comments