Chapter Title : ഒരു പ്രണയ കഥ [Vijay]
കൈ നിറയെ ബാഗുകൾ. നീല ചുരിദാറണിഞ്ഞു സുന്ദരിയായിട്ടുണ്ട്. കുറെ ദിവസത്തിന് ശേഷം അവളെ കണ്ടപ്പോൾ സന്തോഷത്തോടെ ഞാൻ ആശ്വസിച്ചു.
“”എന്താണ് മോളെ ഇന്ന് ജോയിൻ ചെയ്യേണ്ട ദിവസമല്ലേ. നേരത്തെ വന്നൂടെ “” വന്നയുടനെ ഞാനവളോട് പറഞ്ഞു.
പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു.
“” എത്ര ദിവസായി നിന്നെ കണ്ടിട്ട്. എന്നെ ആ ഓഫീസിൽ നിന്നിറക്കിയതിന് നിന്നോടുള്ള നന്ദി ഇങ്ങനെ തരണമെന്നാണ് ഞാൻ കരുതിയത് “”
“”ഓഹോ നന്ദിയൊന്നും വേണ്ട ഇപ്പോൾ നമുക്ക് ജോയിൻ ചെയ്യണം അതാണ് പ്രധാനം “”
അത് പറഞ്ഞപ്പോൾ അവളൊന്നു മാറിനിന്നു. അവളുടെ ബാഗുകൾ ഞങ്ങൾ രണ്ടുപേരും എടുത്തു നടന്നു. വലിയ ബിസിനസ് മാളിന്റെ കീഴിൽ സെക്യൂരിറ്റിയെ ബാഗുകൾ എൽപ്പിച്ചു. ആവിശ്യമുള്ള ഫൈലുകൾ എടുത്തു ഓഫീസിലേക്കോടി.
മുന്നിലെ ഗ്ലാസ് ഡോർ തുറന്നു അകത്തേക്ക് കയറി. മാനേജർ ഒരു സ്ത്രീയാണ്. മുന്നിൽ ആരോ ഉണ്ട് മുഖം വ്യക്തമാകുന്നില്ല. ഞങ്ങൾ ക്യാബിനു പുറത്തു വെയിറ്റ് ചെയ്ത്. അൽപ്പ നേരം കഴിഞ്ഞു ആ റൂമിലുണ്ടായിരുന്ന ഒരാൾ പുറത്തേക്കു പോയി. തലയുയർത്തി അകത്തേക്ക് കയറാനായി തുനിഞ്ഞ ഞാൻ ഞെട്ടി!!
ഇനിയൊരിക്കലും ഞാൻ കാണരുതെന്നു ആഗ്രഹിച്ച,. കോളേജിലെ ഏറ്റവും വെറുക്കപെട്ട വ്യക്തി.
സിത്താര! !
തുടരണോ. .....
💬 Comments
View all comments